
തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ കത്തിൽ പേരുള്ള വ്യക്തിയുടെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രിക്ക് ഭീഷണി കത്ത് എഴുതിയിട്ടില്ലെന്ന് കത്തിൽ പേരുള്ള നടുമുറ്റത്തില്‍ ജോസഫ് ജോണി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. പൊലീസുകാർ അന്വേഷിച്ച് എത്തിയിരുന്നു. തന്റെ നിരപരാധിത്വം അറിയിച്ചിട്ടുണ്ട്. മറ്റൊരാൾ തന്നെ കുരുക്കാൻ ശ്രമിച്ചതാണ്, സംശയമുള്ള ആളുടെ കൈയക്ഷരവും ഈ കൈയക്ഷരവും സാമ്യമുണ്ടെന്നും ജോസഫ് പറഞ്ഞു.
പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. എറണാകുളം സ്വദേശി ജോസഫ് ജോണി നടുമുറ്റത്തിലിന്റെ പേരിലാണ് ഈ മാസം പതിനേഴിന് കത്ത് വന്നത്. കത്ത് എഡിജിപി ഇൻ്റലജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ഗൌരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam