
തിരുവനന്തപുരം: പൈലറ്റ് അഭിനന്ദൻ വർദ്ധമാനെ പാക്കിസ്ഥാൻ വിട്ടയയ്ക്കുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് ശേഷം ഏഴ് മണിക്ക് നടന്നത് പുതിയ രീതിയിലുള്ള വാർത്താ സമ്മേളനമെന്ന് മാധ്യമപ്രവർത്തകൻ ഡോ. അനന്തകൃഷ്ണൻ. അഞ്ച് മണിയ്ക്ക് നടക്കാനിരുന്ന വാർത്താസമ്മേളനം നടന്നിരുന്നെങ്കിൽ അതിൽ ഇന്ത്യ എന്ത് പറയുമായിരുന്നുവെന്നത് പ്രവചിക്കാനാവില്ലെന്നും ഡോ. അനന്തകൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു അനന്തകൃഷ്ണൻ.
ഇമ്രാൻ ഖാന്‍റെ ഭാഗത്ത് നിന്നുണ്ടായ സമാധാനതീരുമാനം എല്ലാവർക്കും ആശ്വാസം നൽകുന്നതെന്നും യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ലെന്നും അനന്തകൃഷ്ണൻ കൂട്ടിച്ചേർത്തു. സമാധാനത്തിനായുള്ള മുന്നേറ്റങ്ങൾ മാധ്യമങ്ങളും അതേ അർത്ഥത്തിൽ പ്രതിഫലിപ്പിക്കണം. സമാധാനം ആഗ്രഹിക്കുന്നവർക്ക് ഇത് സന്തോഷത്തിന്‍റെ രാത്രിയാണെന്നും അഭിനന്ദൻ തിരിച്ചു വരുന്നതോടെ ആ സന്തോഷം ഇരട്ടിയാവുമെന്നും അനന്തകൃഷ്ണൻ പറഞ്ഞു.
4.40 ന് പൈലറ്റ് അഭിനന്ദൻ വർദ്ധമാനെ വിട്ടയയ്ക്കാമെന്നുള്ള ഇമ്രാൻ ഖാന്‍റെ സന്ദേശം വരുന്നത്. ഇതേത്തുടർന്ന് അഞ്ച് മണിയ്ക്ക് നടത്താനിരുന്ന വാർത്താ സമ്മേളനം ഏഴ് മണിയിലേക്ക് നീട്ടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam