പ്രിയങ്കയ്ക്ക് നന്ദി പറയാന്‍ ആ മാധ്യമപ്രവര്‍ത്തകനെത്തി

Published : Apr 21, 2019, 08:51 AM IST
പ്രിയങ്കയ്ക്ക് നന്ദി പറയാന്‍ ആ മാധ്യമപ്രവര്‍ത്തകനെത്തി

Synopsis

പ്രിയങ്കാ ഗാന്ധിക്ക് നന്ദി പറയനായെത്തിയ റിക്സണിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേമാകുന്നത്. 

വയനാട്: വയനാട്ടില്‍ നാമനിര്‍ദേശപത്രിക സമർപ്പിച്ച ശേഷം നടന്ന റോഡ് ഷോക്കിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന് രാഹുലും പ്രിയങ്കയും കൈത്താങ്ങായത് വലിയ ചർച്ചാവിഷയമായിരുന്നു.  ഇന്ത്യ എഹഡിന്‍റെ കേരള റിപ്പോര്‍ട്ടര്‍ റിക്സണ്‍ എടത്തിലിനായിരുന്നു പരിക്കേറ്റത്. പ്രിയങ്കാ ഗാന്ധിക്ക് നന്ദി പറയനായെത്തിയ റിക്സണിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേമാകുന്നത്. 

എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയതും  എന്‍റെ ചെരുപ്പെടുത്തതുമൊക്കെ വലിയ സര്‍പ്രൈസ് ആയെന്ന് റിക്സണ്‍ പറഞ്ഞപ്പോള്‍ അപകടത്തില്‍പ്പെട്ട റിക്സണ് പ്രാഥമിക ചികിത്സ ഉറപ്പുവരുത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി. എന്നാല്‍ ഈ സംഭവങ്ങളെ ചിലര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് റിക്സണ്‍ സൂചിപ്പിച്ചപ്പോള്‍ വിഡ്ഢിത്തമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയലഹരിയിൽ മതിമറന്നെത്തി, എൽഡിഎഫ് പ്രവർത്തകരുടെ വീടിന് നേരെ എസ്ഡിപിഐ അക്രമം, സ്ഥാനാർത്ഥിയുടെ മകൾക്ക് പരിക്ക്
അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകൻ ജി വിനോദിന്‍റെ മൃതദേഹം സംസ്കരിച്ചു