
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. കെ എം ബഷീറിന്റെ ഭാര്യ സി ജസീലയുടെ ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണനാണ് കോടതിയുടെ നിർദേശം. വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണം എന്നാണ് ഹർജിയിലെ ആവശ്യം.
വിചാരണ നടക്കേണ്ട തിരുവനന്തപുംര അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ നിന്ന് കേസ് 4 ആം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്‍റെ ആവശ്യപ്രകാരമാണ്. ഇത് നീതി നിഷേധമാണെന്നും നിയമപരമല്ലെന്നുമാണ് ഹർജിക്കാരിയുടെ ആരോപണം. നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ നീതിപൂർവ്വമാകില്ലെന്നും ഹർജിയിലുണ്ട്. ഇതോടൊപ്പം കേസ് നടത്തിപ്പിനുള്ള പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. നിലവിലെ പ്രോസിക്യൂട്ടർക്ക് കേസ് നടത്തിപ്പിൽ പരിചയമില്ലെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നുമാണ് ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam