സൗമ്യ വിശ്വനാഥൻ കൊലക്കേസ്: പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നൽകിയതിനെതിരെ അമ്മ സുപ്രീം കോടതിയിൽ

Published : Apr 20, 2024, 04:02 PM ISTUpdated : Apr 20, 2024, 04:03 PM IST
സൗമ്യ വിശ്വനാഥൻ കൊലക്കേസ്: പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നൽകിയതിനെതിരെ അമ്മ സുപ്രീം കോടതിയിൽ

Synopsis

. വിചാരണക്കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീൽ

ദില്ലി : മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ്റ കൊലപാതകത്തിലെ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നൽകിയതിനെതിരെ സൗമ്യയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ നാല് പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് ദില്ലി ഹൈക്കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. പ്രതികൾക്ക് ജാമ്യവും നൽകി. വിചാരണക്കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീൽ. സൗമ്യയുടെ അമ്മ നൽകിയ അപ്പീൽ തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. അഭിഭാഷക മാലിനി പൊതുവാളാണ് സൌമ്യയുടെ അമ്മയ്ക്കായി അപ്പീൽ സമർപ്പിച്ചത്. 

മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല, കേട്ടുനോക്കൂ, പറഞ്ഞത് പോസ്റ്റർ പ്രചരിക്കുന്നുവെന്ന്: കെകെ ശൈലജ

2008 സെപ്റ്റംബർ 30 നാണ് ഹെഡ് ലെയിൻസ് ടുഡേയിലെ രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞ് പതിവു പോലെ കാറിൽ വസന്ത് കുഞ്ചിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന  മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥ് കൊല്ലപ്പെട്ടത്. നെൽസൺ മൺഡേല റോഡിൽ വെച്ച് മോഷ്ടാക്കൾ സൌമ്യയെ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. 2009ൽ  രവി കപൂർ, ബൽജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിങ്ങനെ 5 പ്രതികൾ അറസ്റ്റിലായി. ഒന്നാം പ്രതി രവി കപൂർ, രണ്ടാം പ്രതി അമിത് ശുക്ല, മൂന്നാം പ്രതി ബൽജീത് മാലിക്ക്, നാലാം പ്രതി അജയ് കുമാർ എന്നിവർക്ക് വിചാരണക്കോടതി ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ചു. 

 

 

 

 

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും