Latest Videos

'ശൈലിയല്ല മാറ്റേണ്ടത്, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്'; ജോയ് മാത്യു

By Web TeamFirst Published May 27, 2019, 1:51 PM IST
Highlights

മുഖ്യമന്ത്രി ശൈലി മാറ്റിയില്ലെങ്കിലും ശൈലജ ടീച്ചറെ ആരോഗ്യവകുപ്പിൽ നിന്ന് മാറ്റി മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയാല്‍ നല്ല മാറ്റം ഉണ്ടാകുമെന്ന് ജോയ് മാത്യു പറയുന്നു.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലും ജനങ്ങൾക്കിടയിലും ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. ശബരിമല വിഷയവും മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയുമൊക്കെ തെരഞ്ഞെടുപ്പിൽ പരാജയം നേടികൊടുത്തതെന്ന വിമർശനവും കുറവല്ല. 

വിമര്‍ശനങ്ങള്‍ വര്‍ധിക്കുമ്പോഴും ഈ ജനവിധിയുടെ പശ്ചാത്തലത്തിൽ തന്‍റെ ശൈലി മാറ്റില്ലെന്നും, രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നുമുള്ള നിലപാടിലാണ് മുഖ്യമന്ത്രി പിണറായി. ''എന്‍റെ ശൈലി അത് തന്നെയായിരിക്കും, അതിലൊരു മാറ്റവുമുണ്ടാകില്ല. ഞാൻ ഈ നിലയിലെത്തിയത് എന്‍റെ ശൈലിയിലൂടെയാണ്. അത് മാറില്ല.''എന്നായിരുന്നു തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമുള്ള പിണറായിയുടെ പ്രതികരണം.

ശൈലിമാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനും ഏറെ വിമര്‍ശനങ്ങള്‍ വിവിധ ഭാ​ഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ ജോയ് മാത്യുവും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫേയ്ബുക്കിലൂടെയാണ് ജോയ് മാത്യു നിലപാട് വ്യക്തമാക്കിയത്.  

മുഖ്യമന്ത്രി ശൈലി മാറ്റിയില്ലെങ്കിലും ശൈലജ ടീച്ചറെ ആരോഗ്യവകുപ്പിൽ നിന്ന് മാറ്റി മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയാല്‍ നല്ല മാറ്റം ഉണ്ടാകുമെന്ന് ജോയ് മാത്യു പറയുന്നു. നിരവധി സമൂഹ്യപ്രവർത്തനങ്ങളിലൂടെ സമൂഹമാധ്യമങ്ങളിലും ജനങ്ങളുടെ മനസ്സിലും ഏറെ സ്ഥാനം നേടിയെടുക്കാൻ ശൈലജ ടീച്ചർക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ്  ജോയ് മാത്യുവിന്റെ പ്രസ്താവന.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

'ശൈലി അല്ല മാറ്റേണ്ടത്. ശൈലജ ടീച്ചറെയാണ്, ആരോഗ്യവകുപ്പിൽ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റം ഉണ്ടാവും'

 

click me!