കെ.എസ്.യു-മുഖ്യമന്ത്രി തർക്കത്തിൽ ആദ്യ പ്രതികരണവുമായി കെ.സി. വേണു​ഗോപാൽ; 'കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം'

Published : Jul 18, 2026, 11:20 AM IST
KC Nevugopal

Synopsis

പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്നും കെ.സി പറഞ്ഞു.

കോട്ടയം: കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടത്. ആദ്യം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം. ജനങ്ങളാകെ പ്രതീക്ഷയോടെ കാണുന്ന സർക്കാർ ആണിതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഭാഗത്ത് നിന്ന് തന്നെ അലോസരങ്ങൾ ഉണ്ടാകരുത്. പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രമിക്കും. സർക്കാരും ഇക്കാര്യത്തിൽ ശ്രമിക്കും. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്നും കെ.സി പറഞ്ഞു. വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഒപ്പം നിന്ന മതേതര മനസുകൾ കൂടുതൽ അകലം പാലിക്കുന്നത് അതിവിദൂരമാവില്ല'; വഖഫ് വിഷയത്തിൽ സർക്കാരിന് താക്കീതുമായി സമസ്ത മുഖപത്രം
'എതിർക്കുന്നവരെ പോലും പ്രതികാരബുദ്ധിയോടെ കണ്ടില്ല'; ജനങ്ങളാണ് വിഐപികളെന്ന് കരുതിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.സി. വേണു​ഗോപാൽ