ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ ഡയറക്ടര്‍; പ്രൊഫ.ഡോ. കെ ജയകുമാര്‍ ചുമതലയേറ്റു

Published : Nov 09, 2020, 04:12 PM IST
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ ഡയറക്ടര്‍; പ്രൊഫ.ഡോ. കെ ജയകുമാര്‍ ചുമതലയേറ്റു

Synopsis

ഡോ ആശ കിഷോറിനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.  

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രൊഫ.ഡോ. കെ ജയകുമാർ ചുമതലയേറ്റു. ഡോ ആശ കിഷോറിനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.  നേരത്തെ കേന്ദ്ര തീരുമാന പ്രകാരം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറേണ്ടി വന്ന ആശ കിഷോറിനെ തല്‍സ്ഥാനത്ത് നിലനിര്‍ത്താൻ ഇൻസ്റ്റിറ്റ്യൂഷണൽ ബോഡി തീരുമാനിച്ചിരുന്നു . ഇതിനെതിരെ ശ്രീചിത്രയിലെ തന്നെ മറ്റൊരു ഡോക്ടര്‍ സജിത് സുകുമാരൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡയറക്ടറുടെ കാലാവധി നീട്ടിയ  തീരുമാനം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയത്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അർഷിതിന്റെ ജീവനെടുത്ത അനാസ്ഥ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഹെൽപ് ലൈനിലെ ടെലിഫോൺ ഓപ്പറേറ്ററെ പുറത്താക്കാൻ നിർദ്ദേശം, കർശന നടപടിയുമായി മന്ത്രി
വിരമിച്ച ശേഷം എൽഡിഎഫ് സർക്കാർ പുനർനിയമനം നൽകിയ പിണറായിയുടെ 'വാഴ്ത്തുപാട്ട് ' രചയിതാവിനെ പുറത്താക്കി