കരുണാകരൻ കഴിഞ്ഞാൽ മുഖ്യമന്ത്രിയാവാൻ അർഹതയുണ്ടായിരുന്നത് കെ എം മാണിക്ക്, അഡ്വ. എ ജയശങ്കർ

By Web TeamFirst Published Apr 9, 2019, 5:50 PM IST
Highlights

രാഷ്ട്രീയജീവിതത്തിന്റെ അസ്തമയകാലത്ത് താൻ പലപ്പോഴും അദ്ദേഹത്തെ നിശിതമായി വിമർശിച്ചിട്ടുണ്ടെങ്കിലും, അതിലൊക്കെയും ബഹുമാനത്തിന്റെ ഒരംശം നിലനിനിർത്തിയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: വലതു പക്ഷത്ത് കരുണാകരൻ കഴിഞ്ഞാൽ അടുത്ത് മുഖ്യമന്ത്രിയാവാൻ കഴിവും പ്രാപ്തിയും വെച്ച് ഏറ്റവും അർഹതയുണ്ടായിരുന്നത് കെ എം മാണിക്കായിരുന്നു എന്ന് അഡ്വ. എ ജയശങ്കർ. വലിയൊരു പാർലമെന്റേറിയനും ഭരണ മികവുള്ള ഒരു മന്ത്രിയുമായിരുന്നു മാണിയെന്നും അദ്ദേഹം പറഞ്ഞു. അവസാനകാലത്ത് അദ്ദേഹത്തിന് അപഹാരമായി വന്ന ചില വിവാദങ്ങളുടെ നിഴലിൽ ഒതുക്കാവുന്ന ഒരു ചരിത്രമല്ല അദ്ദേഹത്തിന്റെ സ്തുത്യർഹമായ രാഷ്ട്രീയ സേവനത്തിന്റേത്. 

ഒരു രാഷ്ട്രീയ നിരീക്ഷകനെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന്റെ അസ്തമയകാലത്ത് താൻ പലപ്പോഴും അദ്ദേഹത്തെ നിശിതമായി വിമർശിച്ചിട്ടുണ്ടെങ്കിലും, അതിലൊക്കെയും ബഹുമാനത്തിന്റെ ഒരംശം നിലനിനിർത്തിയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.  തന്റെ ജീവിതത്തിൽ  കെ എം മാണിയ്ക്ക് അദ്ദേഹം അർഹിക്കുന്ന ഒരു അംഗീകാരം കിട്ടിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!