കശ്മീർ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനിടെ എകെജി സെന്‍റർ ഉദ്ഘാടനം നടത്തി, വിമർശനവുമായി കെ മുരളീധരൻ

Published : Apr 24, 2025, 11:58 AM ISTUpdated : Apr 24, 2025, 12:05 PM IST
കശ്മീർ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനിടെ എകെജി സെന്‍റർ ഉദ്ഘാടനം നടത്തി, വിമർശനവുമായി കെ  മുരളീധരൻ

Synopsis

സർക്കാർ വാർഷിക പരിപാടിയും ഇന്നലെ നടത്തിയെന്നും വിമര്‍ശനം

തിരുവനന്തപുരം:പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യം വിറങ്ങലിച്ച നില്‍ക്കെ എകെജി സെന്‍റർ ഉത്ഘാടനം നടത്തിയതിനെ വിമര്‍ശിച്ച് കെ  മുരളീധരൻ രംഗത്ത്.
കശ്മീർ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനിടെ പാര്‍ട്ടി ഓഫീസ് ഉത്ഘാടനം നടത്തിയത് ഉചിതമല്ല.മാർപാപ്പ കാലം ചെയ്തതിന്‍റെ  ദുഖാചരണത്തിനിടെയാണ്  ചടങ്ങ നടന്നത്.
സർക്കാർ വാർഷിക പരിപാടിയും ഇന്നലെ നടത്തിയതിനെയും  അദ്ദേഹം വിമര്‍ശിച്ചു.

ഇതുപോലൊരു ഉദ്ഘാടന മാമാങ്കം നടത്താൻ നാണമുണ്ടോ? സിപിഎമ്മിനെതിരെ രാഹുല്‍ മാങ്കൂട്ടത്തിൽ

രാജ്യം  ഭീകരാക്രമണത്തിൽ  വിറങ്ങലിച്ച് നില്‍ക്കവേ  തിരുവനന്തപുരത്ത് സിപിഎം  ഓഫീസിന്റെ ഉദ്ഘാടന മഹാമഹം നടത്തിയതിനെതിരെ രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്ത് വന്നു.ഇതുപോലൊരു ഉദ്ഘാടന മാമാങ്കം നടത്താൻ നാണമുണ്ടോ  എന്ന്  രാഹുല് ഫേസ്ബുക്കില്‍ കുറിച്ചു.   ലോകം മുഴുവൻ പെഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ദുഃഖം അറിയിക്കുമ്പോൾ പാർട്ടി ഓഫീസിന്‍റെ  ഉദ്ഘാടനം  നടത്തിയ സിപിഎമ്മിനു നല്ല നമസ്കാരം എന്നും രാഹുല്‍  പറഞ്ഞു

എകെജി സെന്‍റർ ഉദ്ഘാടനം; "എം.എ ബേബിയെ കാഴ്ചക്കാരനാക്കി, പിണറായിയുടെ കുടുംബാധിപത്യമാണ് കണ്ടതെന്ന്" പി.വി അൻവർ

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം