ദുരിതാശ്വാസ നിധിയിലേക്ക് ചില്ലിക്കാശ് കൊടുക്കില്ല, പിണറായി ധിക്കാരിയായ മുഖ്യമന്ത്രി: കെ.മുരളീധരൻ

Published : May 06, 2020, 10:49 AM ISTUpdated : May 06, 2020, 10:53 AM IST
ദുരിതാശ്വാസ നിധിയിലേക്ക് ചില്ലിക്കാശ് കൊടുക്കില്ല, പിണറായി ധിക്കാരിയായ മുഖ്യമന്ത്രി: കെ.മുരളീധരൻ

Synopsis

ഞങ്ങളുടെ പ്രവർത്തകരെ കൊന്നവരെ വാദിക്കാൻ വരുന്ന അഭിഭാഷകർക്ക് പ്രതിഫലം കൊടുക്കുന്നതും ഇതേ ദുരിതാശ്വാസ നിധിയിൽ നിന്നാണ്.

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോൺ​ഗ്രസുകാർ ചില്ലിക്കാശ് പോലും കൊടുക്കില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ.മുരളീധരൻ എംപി. ഞങ്ങളുടെ പ്രവർത്തകരെ കൊന്നവർക്ക് വേണ്ടി കേസ് വാദിക്കാൻ വരുന്ന അഭിഭാഷകർക്കാണ് ദുരിതാശ്വാസനിധിയിലെ പണം സർക്കാർ കൊടുക്കുന്നതെന്നും കെ.മുരളീധരൻ ആരോപിച്ചു. 

വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പറയുന്നതിൽ ഭൂരിഭാഗവും കള്ളമാണെന്നും തീ‍ർത്തും ധിക്കാരിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ.മുരളീധരൻ പറഞ്ഞു. 

ഇനി ഒരും വർഷം കൂടിയല്ലേ പിണറായിയെ സഹിക്കേണ്ടതുള്ളൂവെന്ന് പരിഹസിച്ച മുരളീധരൻ ഡിക്ഷണറിയിൽ ഇല്ലാത്ത വാക്കുകൾ വരെ മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി പറഞ്ഞെന്നും പരിഹസിച്ചു. കോഴിക്കോട് വച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് കെ.മുരളീധരൻ ഇങ്ങനെ പറഞ്ഞത്. 

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ