ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരം, കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപ്പോയതെന്ന് കെ. മുരളീധരന്‍

Published : Aug 31, 2023, 10:22 AM ISTUpdated : Aug 31, 2023, 11:10 AM IST
ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരം, കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപ്പോയതെന്ന് കെ. മുരളീധരന്‍

Synopsis

ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നും കെ.മുരളീധരന്‍.സീസണലായി കർഷകരുടെ പ്രശ്നങ്ങൾ അറിയുന്നവരല്ല ഇവിടത്തെ പൊതു പ്രവർത്തകരെന്ന് മന്ത്രി പി.പ്രസാദ് 

തിരുവനന്തപുരം: നടന്‍ ജയസൂര്യക്ക് പിന്തുണയുമായി കെ മുരളീധരൻ രംഗത്ത്. ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണ്. കൂപട്ടിണി സമരം നടത്തിയത് കർഷകരാണ്. ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ല. കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപോയത്. മന്ത്രി കൃഷി ഇറക്കിയതല്ലാതെ കർഷകരാരും കൃഷി ഇറക്കുന്നില്ല. മന്ത്രിക്ക് വേദിയിൽ തന്നെ ജയസൂര്യക്ക് മറുപടി പറയാമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കിറ്റ് വിതരണത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിന് ഇപ്പോൾ കിറ്റ് വിതരണം പൂർത്തിയാക്കാൻ ആയില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരായ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്. അന്വേഷണം നടത്താൻ സർക്കാരിന് ഭയമാണ്. അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകും. അച്ചുവിനോപ്പം പാർട്ടി ഉറച്ചു നിൽക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു

 

ജയസൂര്യക്ക് മറുപടിയുമായി മന്ത്രി പി. പ്രസാദ് രംഗത്തെത്തി. കൃഷ്ണ പ്രസാദിന്‍റെ   കാര്യം തന്നെയാണ് ജയസൂര്യ വേദിയിൽ പറഞ്ഞത്. പൊതുവായി പറഞ്ഞത് എന്ന് ഇപ്പോൾ പറയുന്നത് ജാള്യത മറയ്ക്കാനാണ്. ജയസൂര്യയെ പോലെ സീസണലായി കർഷകരുടെ പ്രശനങ്ങൾ അറിയുന്നവർ അല്ല ഇവിടത്തെ പൊതു പ്രവർത്തകർ. ഞങ്ങൾക്ക് കർഷകരുടെ ദുരിതം നന്നായി അറിയാമെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി