
കോഴിക്കോട്: കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ പരിഹാസവുമായി കെ. മുരളീധരന്‍ എംപി രംഗത്ത്. ഒഞ്ചിയത്ത് പിണറായി ചീറ്റപ്പുലിയാണെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ മുന്നിൽ അനുസരണയുള്ള പൂച്ചക്കൂട്ടിയായെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിന്‍റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അവതരിപ്പിച്ചില്ല. കേരളാ സ്റ്റോറിയും കക്കുകളി നാടകവും നിരോധിക്കണം. മുഖ്യമന്ത്രി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ സർക്കാരിനെ വിമർശിക്കും. അത് വേറെ ആരെങ്കിലും വിമർശിക്കുന്നോ എന്ന് നോക്കിയിട്ടില്ല. സിപിഎമ്മും ബിജെപിയും തമ്മിൽ അന്തർധാര സജീവമാണ്. സർക്കാരിനെ സംരക്ഷിക്കുന്നത് ബിജെപിയാണ്. കേരളത്തിലെ അംഗീകൃത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. എന്നാല്‍, ശക്തമായിട്ടുള്ള പ്രതിപക്ഷത്തിന്‍റെ ചുമതല രമേശ് ചെന്നിത്തല ചെയ്യുന്നു. ആര് പ്രതിപക്ഷം എന്നതിന് സിപിഎമ്മിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam