വട്ടിയൂര്‍ക്കാവില്‍ തീപാറും; മണ്ഡലചിത്രം തെളിയുന്നു, മുരളിയും ശ്രീലേഖയും പ്രശാന്തും ഏറ്റുമുട്ടും

Published : Mar 07, 2026, 09:44 AM IST
sreelekha, muraleedharan, vk prasanth

Synopsis

തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖ മേയറാകാത്തതിൽ പരിഭവത്തിലാണ്. സമവായത്തിൻറെ ഭാഗമായി വട്ടിയൂർക്കാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നു. സിറ്റിംഗ് എംഎൽഎ വികെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയാകുമെന്നുറപ്പാണ്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാർത്ഥിയായി ആർ ശ്രീലേഖ ചുവരെഴുതി ഇന്ന് പ്രചാരണം തുടങ്ങും. കോൺഗ്രസിൽ നിന്ന് കെ മുരളീധരനും എൽഡിഎഫിൽ നിന്ന് സിറ്റിംഗ് എംഎൽഎ വി കെ പ്രശാന്തും മത്സരിക്കുമെന്ന് ഉറപ്പായതോടെ വട്ടിയൂർക്കാവിൽ മണ്ഡലചിത്രം തെളിഞ്ഞു. 

ശ്രീലേഖയോട് മണ്ഡലത്തിൽ സജീവമാകാൻ ബിജെപി നിർദ്ദേശിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖ മേയറാകാത്തതിൽ പരിഭവത്തിലായിരുന്നു. സമവായത്തിൻറെ ഭാഗമായി വട്ടിയൂർക്കാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയാണ് അനുനയിപ്പിച്ചത്. അതേസമയം, സിറ്റിംഗ് എംഎൽഎ വികെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയാകുമെന്നുറപ്പാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കെ മുരളീധരനെ ഇറക്കുന്നതോടെ വട്ടിയൂർക്കാവിൽ ശക്തമായ ത്രികോണപ്പോര് ഉറപ്പായി. 2021ൽ വട്ടിയൂര്‍ക്കാവിൽ എൽഡിഎഫിന് 61111 വോട്ടും, യുഡിഎഫിന് 35455ഉം എൻഡിഎക്ക് 39596 വോട്ടുമാണ് ലഭിച്ചത്. എൽഡിഎഫിന് 21515 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 

2016

LDF -40,441

UDF- 51,322

NDA -43,700

ഭൂരിപക്ഷം UDF- 7622

 

2011

UDF 56,531

LDF 40,364

NDA 13,494

ഭൂരിപക്ഷം UDF 16167

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിറ്റൂരിൽ കെ കൃഷ്ണൻ കുട്ടി മത്സരിക്കില്ല, ചെറുപ്പക്കാർക്ക് അവസരം, വി മുരുകദാസിനെ മത്സരിപ്പിക്കാൻ ധാരണ
കേരള കോൺഗ്രസിൽ നിന്ന് 3 സീറ്റ് തിരിച്ചെടുക്കും, ഉറച്ച് കോൺഗ്രസ്, വഴങ്ങുമോ പി ജെ ജോസഫ് ? ഇന്ന് ചർച്ച