'ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കണം'; ബഫർ സോൺ വിഷയം പാ‍ർലമെന്‍റിൽ ഉന്നയിച്ച് കെ മുരളീധരൻ

Published : Dec 22, 2022, 05:32 PM ISTUpdated : Dec 22, 2022, 05:42 PM IST
'ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കണം'; ബഫർ സോൺ വിഷയം പാ‍ർലമെന്‍റിൽ ഉന്നയിച്ച് കെ മുരളീധരൻ

Synopsis

പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കുമ്പോൾ ജനവാസ മേഖലകൾ ഒഴിവാക്കണമെന്നും ഫീൽഡ് സർവേ നടത്തണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

ദില്ലി: ബഫർ സോൺ വിഷയം ലോക്സഭയിൽ ഉന്നയിച്ച് കെ മുരളീധരൻ എം പി. പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കുമ്പോൾ ജനവാസ മേഖലകൾ ഒഴിവാക്കണമെന്നും ഫീൽഡ് സർവേ നടത്തണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

ഇപ്പോൾ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൻമെന്റ് സെന്റർ നടത്തിയ ഉപഗ്രഹ സർവ്വേയിലെ വ്യക്തത ഇല്ലായ്മ പരിഹരിക്കാൻ ഫീൽഡ് സർവ്വേ നടത്തണമെന്നും, ചട്ടം 377 അനുസരിച്ചുള്ള ഉപക്ഷേപം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. വടകര ലോക് സഭ മണ്ഡലത്തിൽ ചക്കിട്ടപ്പാറ, മരുതോങ്കര, ചങ്ങാരോത്ത്, കൂത്തളി പ്രദേശങ്ങൾ മലബാർ സംരക്ഷിത വനത്തിൻറ്റെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. അശാസ്ത്രീയമായ ബഫർ സോൺ (പ്രകൃതി ലോല പ്രദേശം ) നിർണ്ണയത്തിൽ ഈ മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ്. അതു കൊണ്ട് ജനങ്ങളുടെ ആശങ്ക നീക്കാനുള്ള നടപടി സ്വീകരിക്കാൻ കെ മുരളീധരൻ ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ
തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു