
തിരുവനന്തപുരം: ആരോഗ്യമേഖലയെ സ്വകാര്യമേഖലക്ക് യുഡിഎഫ് തീറെഴുതിയെന്ന പിണറായി വിജയന്‍റെ വിമർശനത്തിന് പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. പ്രതിപക്ഷ നേതാവ് ആടിനെ പട്ടിയാക്കുന്നുവെന്ന് കെ മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. എൽഡിഎഫ് ഭരണത്തിൽ നിന്ന് ഇറങ്ങുമ്പോൾ കടം 2575 കോടിയായിരുന്നു എന്നും മരുന്നു വാങ്ങിയതിലെ ബാധ്യത 900 കോടി രൂപയാണ്. എൽഡിഎഫ് കാലത്ത് ആവശ്യമില്ലാത്ത പിപിഇ കിറ്റും ഉപകരണങ്ങളും വാങ്ങിക്കൂട്ടി. എൽഡിഎഫിന്‍റെ പത്തുവർഷം ഇരുണ്ടകാലമായിരുന്നുവെന്നും എൽഡിഎഫ് ശ്രമിച്ചത് സ്വകാര്യ ലോബിയെ വാരിപ്പുണരാനെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.
ഇ-ടെൻഡറുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം ബോർഡ് എടുത്ത തീരുമാനം നല്ല ഉദ്ദേശത്തോടെയാണെന്ന് കെ മുരളീധരൻ. വിഷയത്തിൽ ചില ഉദ്യോഗസ്ഥർക്കാണ് പ്രശ്നമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇ-ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി. 15ന് മുമ്പായി ബാക്കി നടപടികൾ പൂർത്തിയാക്കി വിഷയവുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറേക്കാലമായി ചിലർ ഈ വിഷയത്തെ വെള്ളാനയാക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. ഇ-ടെൻഡർ നടപടിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ശക്തികൾ സംവിധാനത്തിനുള്ളിൽ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ദേവസ്വം ബോർഡ് എടുത്ത തീരുമാനത്തിന് സർക്കാർ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ തുടർനടപടികൾ ഉണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam