ചാവക്കാട് കൊലപാതകം: എസ്‍ഡി‍പിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് കെ മുരളീധരൻ

Published : Aug 04, 2019, 11:24 AM IST
ചാവക്കാട് കൊലപാതകം: എസ്‍ഡി‍പിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് കെ മുരളീധരൻ

Synopsis

അഭിമന്യൂവിന്റെ കൊലപാതക മുതൽ എസ്‍ഡി‍പിഐ പ്രവർത്തകരോട് പൊലീസിന് മൃദു സമീപനമാണുള്ളത്. അഭിമന്യൂവിന്റെ കൊലപാതകിയെ അറസ്റ്റ് ചെയ്യുന്നതിലും ഈ വീഴ്ച തുടരുന്നതായും മുരളീധരൻ പറഞ്ഞു.

കോഴിക്കോട്: തൃശ്ശൂരിൽ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ എസ്‍ഡി‍പിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് കെ മുരളീധരൻ എംപി. അഭിമന്യൂവിന്റെ കൊലപാതകിയെ അറസ്റ്റ് ചെയ്യുന്നതിലും ഈ വീഴ്ച തുടരുന്നതായും മുരളീധരൻ പറഞ്ഞു.

അഭിമന്യൂവിന്റെ കൊലപാതക മുതൽ എസ്‍ഡി‍പിഐ പ്രവർത്തകരോട് പൊലീസിന് മൃദു സമീപനമാണുള്ളത്. മട്ടന്നൂർ എടയന്നൂരിലെ കോൺ​ഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കേസിലെ പ്രതികൾക്ക് കേസ് വാദിക്കാൻ സർക്കാർ വൻ പണം ചെലവഴിക്കുന്നതായും മുരളീധരൻ ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൊബൈൽ ഫോണുകൾ വിറ്റുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ, ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ;അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സൂചന
തൊണ്ടിമുതൽ കേസിലെ ശിക്ഷ റദ്ദാക്കുമോ? ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന്