പിണറായി വിജയൻ നേതാവായിരിക്കുന്ന കാലത്തോളം സിപിഎം കേരളത്തിൽ രക്ഷപ്പെടില്ല: കെ മുരളീധരൻ

Published : Jun 23, 2024, 07:44 PM IST
പിണറായി വിജയൻ നേതാവായിരിക്കുന്ന കാലത്തോളം സിപിഎം കേരളത്തിൽ രക്ഷപ്പെടില്ല: കെ മുരളീധരൻ

Synopsis

കരുവന്നൂർ കേസിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് വോട്ട് ചേര്‍ത്ത് കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുകയാണെന്ന് കെ മുരളീധരൻ. അദ്ദേഹത്തിൻ്റെ നേതൃത്വം ഉള്ളടത്തോളം കാലം സി പി എം കേരളത്തിൽ  രക്ഷപ്പെട്ടില്ലെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. തൃശൂരിൽ ബി ജെ പിയെ വിജയിപ്പിച്ചത് സി പി എമ്മാണെന്നും സിപിഎമ്മിൻ്റെ ഉദ്യോഗസ്ഥര്‍ 5600 വോട്ട് ബിജെപിക്ക് ചേര്‍ത്ത് കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

കരുവന്നൂർ കേസിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ബിജെപിക്ക് വോട്ട് ചേര്‍ത്ത് കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇഡി അന്വേഷണം നേരിടുന്ന എം കെ കണ്ണനെ ചെയർമാനാക്കിയാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു ഭാഗത്ത് ബി ജെ പിയെ കുറ്റം പറയുകയും മറുഭാഗത്ത് ബി ജെ പിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് മുഖ്യമന്ത്രിയുടേത്. ടി പി കേസിൽ ഒരു പ്രതിയെയും രക്ഷപ്പെടാൻ യു ഡി എഫ് അനുവദിക്കില്ല. നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഏത് ട്രെൻ്റിലാണ് കേരളത്തിൽ യു ഡി എഫ് വിജയിച്ചതെന്നും ഈ ട്രെൻ്റ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായിക്കുമോയെന്നും യുഡിഎഫ് പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2019 ലെ അനുഭവം മുന്നിലുണ്ട്. അന്ന് ഇതിനേക്കാൾ ഒരു സീറ്റ് അധികം കോൺഗ്രസ് ജയിച്ചിരുന്നു. എന്നാൽ പക്ഷേ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് തോറ്റു. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം പഠിച്ച് ഈ നേട്ടം അടുത്ത തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും
ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും