
തിരുവനന്തപുരം: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ മുരളീധരൻ. 2029ൽ പാര്‍ലമെന്റിലേക്ക് മത്സരിക്കുമെന്നും തോൽവി മുന്നിൽ കാണുന്ന തെരഞ്ഞെടുപ്പാണെങ്കിൽ പാര്‍ട്ടി ഉറപ്പായും മത്സരിപ്പിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. എല്ലാം പറയുന്നത് കേട്ട് എടുത്ത് ചാടാൻ ഇനി ഇല്ലെന്നും കെ മുരളീധരൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.
അതേസമയം, കെ മുരളീധരൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു. ചതിയന്മാരുടെ പാർട്ടിയിൽ നിൽക്കണോയെന്ന് മുരളീധരൻ പരിശോധിക്കണം. കോൺഗ്രസിലെ എടുക്കാത്ത കാശല്ല താന്നെന്ന് മുരളീധരൻ തെളിയിക്കണമെന്നും ബാലന്‍ പ്രതികരിച്ചു. കോൺഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്ത് വരുമെന്നും എ കെ ബാലൻ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം