'തരൂർ ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾ പാർട്ടിക്ക് മുതൽകൂട്ട്,നാട്ടകം സുരേഷ് മറുപടി അർഹിക്കുന്നില്ല'

Published : Dec 05, 2022, 10:54 AM ISTUpdated : Dec 05, 2022, 10:58 AM IST
'തരൂർ ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾ പാർട്ടിക്ക് മുതൽകൂട്ട്,നാട്ടകം സുരേഷ്  മറുപടി അർഹിക്കുന്നില്ല'

Synopsis

ഈ മാസം  11 ന് ചേരുന്ന രാഷ്ട്രീയ കാര്യസമിതിയിൽ  പരസ്യ പ്രസ്താവനക്ക് എതിരെ കർശന നിർദ്ദേശം ഉണ്ടാകുമെന്നും കെ മുരളീധരന്‍

കോഴിക്കോട്: കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്‍റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി ഇല്ലെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു.തരൂരിന്‍റെ പരിപാടികള്‍ ഡിസിസിയെ അറിയിച്ചില്ലെന്ന് പരസ്യമാക്കിയതിന് വിമ‍ശനം ഉന്നയിച്ച മുരളീധരൻ, എന്തിനാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ തന്നെ പറഞ്ഞതെന്നായിരുന്നു സുരേഷിന്‍റെ ചോദ്യം.തനിക്ക് വീഴ്ചയുണ്ടെങ്കിൽ അക്കാര്യം പാർട്ടി വേദിയിലായിരുന്നില്ലേ മുരളി പറയേണ്ടിയിരുന്നതെന്നും നാട്ടകം സുരേഷ് ചോദിച്ചിരുന്നു.11 ന് ചേരുന്ന രാഷ്ട്രീയ കാര്യസമിതിയിൽ  പരസ്യ പ്രസ്താവനക്ക് എതിരെ കർശന നിർദ്ദേശം ഉണ്ടാകുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി.. തരൂർ ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾ പാർട്ടിക്ക് മുതൽ കൂട്ട്.തരൂരിന്‍റെ  യോഗത്തിന് വിലക്കില്ല എന്ന പത്തനംതിട്ട DCC പ്രസിഡണ്ടിന്‍റെ  നിലപാട് സ്വാഗതാർഹമാണെന്നും മുരളീധരന്‍ പറഞ്ഞു.

 

അതിനിടെ  ശശി തരൂരിനെ അധിക്ഷേപിക്കും വിധം വന്ന ഫെയ്സ്ബുക്ക് പോസ്റ്റിനെ ചൊല്ലി കോട്ടയത്തെ കോൺഗ്രസിൽ വീണ്ടും വിവാദം. ഡി സി സി കോട്ടയം എന്ന പേജിൽ ഇന്നലെ രാത്രിയോടെ വന്ന പോസ്റ്റ് വൈകാതെ ഡിലീറ്റ് ചെയ്യപ്പെട്ടു. ഡി സി സി പ്രസിഡന്‍റിന്‍റെ  അറിവോടെയാണ് വിവാദ പോസ്റ്റ് വന്നതെന്നും ഇതിനെതിരെ കെ പി സി സി ക്ക് പരാതി നൽകുമെന്നും തരൂർ അനുകൂലികൾ പറഞ്ഞു. എന്നാൽ വിവാദ പോസ്റ്റ് വന്ന എഫ് ബി പേജും ഡിസിസിയുമായി ഒരു ബന്ധവും ഇല്ല എന്നാണ് ഡി സി സി പ്രസിഡന്റിന്റെ നിലപാട്. 

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ