
തിരുവനന്തപുരം : കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അടക്കം വിവിധ പ്രശ്നങ്ങൾ ഉയർത്തി വിദ്യാർത്ഥികൾ സമരത്തിലാണ്. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തി. സംവിധായകരായ കമൽ, ആഷിക് അബു, മഹേഷ് നാരായണൻ, സംഗീത സംവിധായകൻ ബിജിബാൽ, ജിയോ ബേബി തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കാളികളായി.
അതേസമയം കെ ആർ നാരായണൻ ഇൻസ്റ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഉന്നയിച്ച വിഷയത്തിൽ യാഥാർത്ഥ്യം ഉണ്ടെങ്കിൽ സർക്കാർ ഇടപെടുമെന്ന് സിനിമ സാംസ്കാരിക മന്ത്രി വി എൻ വാസവൻ ഏഷ്യാനെറ്റ് ന്യൂസിനോട്. നാളെത്തന്നെ ഒരു പ്രത്യേക കമ്മിറ്റിയെ ഇതിനായി നിയോഗിക്കും. അഡീഷണൽ സിറ്റി സെക്രട്ടറി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പസിൽ ചെന്ന് കാര്യങ്ങൾ പഠിക്കും. ശരി തെറ്റുകൾ മനസ്സിലാക്കി ശരിയെ ഉയർത്തിപ്പിടിക്കും. പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam