അതിരടയാള കല്ലുകൾക്ക് 40 കോടിയോ?; യാഥാർഥ്യം വെളിപ്പെടുത്തി കെ റെയിൽ

Published : Apr 03, 2022, 06:02 PM ISTUpdated : Apr 03, 2022, 06:22 PM IST
അതിരടയാള കല്ലുകൾക്ക് 40 കോടിയോ?; യാഥാർഥ്യം വെളിപ്പെടുത്തി കെ റെയിൽ

Synopsis

വസ്തുതാ വിരുദ്ധമായ വാര്‍ത്ത വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്ത് പ്രാധാന്യത്തോടെ ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കെ റെയിൽ അധികൃതർ മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: കോട്ടയം, എറണാകുളം ജില്ലകളില്‍ സില്‍വര്‍ലൈന്‍ (Silver line) അര്‍ധ അതിവേഗ റെയില്‍പ്പാതയുടെ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനിക്ക് നാല്‍പത് കോടി രൂപയുടെ കരാര്‍ നല്‍കിയതായുള്ള ആരോപണം നിഷേധിച്ച് കേരള റെയിൽ (K Rail) ഡെവലപ്മെന്റ് കോർപ്പറേഷൻ. 42 ലക്ഷം രൂപക്ക് നല്‍കിയ കരാറാണ് റിപ്പോര്‍ട്ടില്‍ നാല്‍പത് കോടി രൂപയായത്. വസ്തുതാ വിരുദ്ധമായ വാര്‍ത്ത വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്ത് പ്രാധാന്യത്തോടെ ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കെ റെയിൽ അധികൃതർ മുന്നറിയിപ്പ് നൽകി.

നേരത്തെ കെ റെയിൽ കുറ്റികൾക്കായി 40 കോടി രൂപയുടെ കരാറാണ് നൽകിയതെന്ന തരത്തിൽ വാർത്ത ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് നിരവധി പേർ ഈ വാർത്ത ഷെയർ ചെയ്തു.  വാർത്ത സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

കെ റെയിൽ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

40 ലക്ഷം 40 കോടിയായപ്പോള്‍

കോട്ടയം, എറണാകുളം ജില്ലകളില്‍ സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍പ്പാതയുടെ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനിയ്ക്ക് നാല്‍പത് കോടി രൂപയുടെ കരാര്‍ നല്‍കിയതായി ഇന്ത്യാ ടുഡേ ഓണ്‍ലൈനില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി ശ്രദ്ധയില്‍ പെട്ടു.യഥാര്‍ഥത്തില്‍ 42 ലക്ഷം രൂപയ്ക്ക് നല്‍കിയ കരാറാണ് റിപ്പോര്‍ട്ടില്‍ നാല്‍പത് കോടി രൂപയായി മാറിയത്.

വസ്തുതാ വിരുദ്ധമായ വാര്‍ത്ത വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്ത് പ്രാധാന്യത്തോടെ ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യാ ടുഡേ ഗ്രൂപ്പ് എഡിറ്റോറിയല്‍ ഡയറക്ടറെ അറിയിച്ചിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച് കനത്ത പരാജയം; കാരണം കണ്ടെത്താൻ എൽഡിഎഫ്, നേതൃയോഗം ചൊവ്വാഴ്ച