K Rail DPR : 'കെ റെയിൽ ഡിപിആർ അപൂർണ്ണം', സ്പീക്കർക്ക് പരാതിയുമായി അൻവ‍ർ സാദത്ത് എംഎൽഎ

Published : Feb 03, 2022, 01:00 PM ISTUpdated : Feb 03, 2022, 01:26 PM IST
K Rail DPR  : 'കെ റെയിൽ ഡിപിആർ അപൂർണ്ണം', സ്പീക്കർക്ക് പരാതിയുമായി അൻവ‍ർ സാദത്ത് എംഎൽഎ

Synopsis

അൻവർ സാദത്ത് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു ഡിപിആർ സർക്കാർ പുറത്തുവിട്ടത്. എന്നാൽ ഈ രേഖയിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും സർക്കാർ മറച്ചുവച്ചുവെന്നാണ് ആക്ഷേപം.

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന്റെ (K Rail) ഡിപിആറുമായി (DPR) ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. സർക്കാർ പുറത്തുവിട്ട സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ അപൂ‌ർണമാണെന്ന പരാതിയുമായി അൻവ‍ർ സാദത്ത് എംഎൽഎ രംഗത്തെത്തി. അൻവർ സാദത്ത് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു ഡിപിആർ സർക്കാർ പുറത്തുവിട്ടത്. എന്നാൽ ഈ രേഖയിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും സർക്കാർ മറച്ചുവച്ചുവെന്നാണ് ആക്ഷേപം. അലൈൻമെൻറിന്റെ ട്രോയിംഗ് പൂർണമായും ഉള്‍പ്പെടുത്തിയിട്ടില്ല. പല സ്റ്റേഷനുകളുടെയും കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. സാമ്പത്തിക- സാങ്കേതിക പഠനം മുഴുവനായും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സ്പീക്കർക്ക് നൽകിയ പരാതിയിൽ പറയുന്നു. പൂർണമായ ഡിപിആർ പുറത്തുവിടണമെന്നാവശ്യപ്പെട്ടാണ് സ്പീക്കർക്ക് കത്ത് നൽകിയത്. കെ റെയിൽ ഡിപിആറിൽ പൂർണ്ണ വിവരങ്ങളില്ലെന്നും അതിനാൽ ഇപ്പോൾ അനുമതി നൽകാനാകില്ലെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് എംഎൽഎയും സ്പീക്കർക്ക് പരാതി നൽകിയത്. 

നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയത്. 'സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ട്. ഈ രണ്ട്  റിപ്പോർട്ടുകളും കൂടി സമർപ്പിക്കാൻ നോഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്'. ഈ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി പരിഗണിച്ച ശേഷമേ കെ റെയിൽ പദ്ധതിക്ക് അന്തിമാനുമതി നൽകൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നത്. 

അതിനിടെ സിൽവർ ലൈൻ പദ്ധതിയിൽ സിപിഎം-കോൺഗ്രസ് എംപിമാരുടെ തർക്കത്തിനും ഇന്ന് പാർലമെന്റ് സാക്ഷിയായി. പദ്ധതിക്ക് അനുമതി നല്കണമെന്ന എളമരം കരീമിൻറെ ആവശ്യത്തെ കെസി വേണുഗോപാൽ രാജ്യസഭയിൽ എതിർത്തു. കേരളത്തിന്‍റെ സമഗ്രവികസനത്തിന് വഴിവെക്കുന്ന പദ്ധതിയാണ് സില്‍വർ ലൈനെന്നാണ് ശൂന്യവേളയിൽ  അനുമതി ആവശ്യപ്പെട്ട് എളമരം കരീം അറിയിച്ചത്. പൊതുഗതാഗതത്തെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാട് തന്നെ സില്‍വർലൈൻ യാഥാര്‍ത്ഥ്യമായാല്‍ മാറും. നിര്‍മ്മാണ ഘട്ടത്തില്‍  അൻപതിനായിരത്തിലധികം പേര്‍ക്കും പദ്ധതി നടപ്പാകുമ്പോള്‍ പതിനൊന്നായിരത്തിലധികം പേര്‍ക്കും തൊഴില്‍ലഭിക്കുമെന്നും എളമരം കരീം സഭയില്‍ പറ‍ഞ്ഞ‌ു. എന്നാല്‍ പദ്ധതി ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണന്ന് ആരോപിച്ച് കെ സി വേണുഗോപാല്‍ എതിർപ്പുയര്‍ത്തി. വിഷയം കേന്ദ്ര റെയില്‍വെ മന്ത്രാലയവുമായി ചർച്ച നടത്തി പരിഹരിക്കണമെന്നായിരുന്നു തര്‍ക്കത്തില്‍ ഇടപെട്ട രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്‍റെ പ്രതികരണം. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; സംസ്ഥാനത്തെ ആദ്യഘട്ട വിവരശേഖരണം ഇന്ന് അവസാനിക്കും, ഒഴിവാക്കപ്പെട്ടവർ 25 ലക്ഷത്തോളം
Malayalam News Live: സാമ്പത്തിക തട്ടിപ്പ് കേസ് - `താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ല', എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് നടി ശിൽപ ഷെട്ടി