K Rail : ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കില്ല; സംവാദത്തിന് തയ്യാറെന്നും കോടിയേരി

Web Desk   | Asianet News
Published : Feb 23, 2022, 05:39 PM IST
K Rail : ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കില്ല; സംവാദത്തിന് തയ്യാറെന്നും കോടിയേരി

Synopsis

പദ്ധതിയെ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണ്. പ്രതിപക്ഷത്തിൻ്റെ നശീകരണ നീക്കം തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി എം തോമസ് ഐസക് രചിച്ച എന്തുകൊണ്ട് കെ റെയിൽ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

തിരുവനന്തപുരം: ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയിൽ (K Rail)  പദ്ധതി നടപ്പാക്കില്ല എന്ന് സിപിഎം (CPM)  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) . പദ്ധതിയെ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണ്. പ്രതിപക്ഷത്തിൻ്റെ നശീകരണ നീക്കം തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി എം തോമസ് ഐസക് (T M Thomas Isaac)  രചിച്ച 'എന്തുകൊണ്ട് കെ റെയിൽ' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

കേരളം വികസന രംഗത്ത് പുതിയ മാത്യക സൃഷ്ടിക്കുന്നു. ഇടതുപക്ഷത്തിൻ്റെ ബദൽ വികസന നയമാണ് സംസ്ഥാനം നടത്തുന്നത്. പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനമാണ് എൽഡിഎഫ് നയം. കെ റെയിലും ഈ രീതിയിലാണ് വിഭാവനം ചെയ്യുന്നത്. എത്ര വേഗത്തിലുള്ള തീവണ്ടി കേന്ദ്രം അനുവദിച്ചാലും കേരളത്തിൽ വേഗതയില്ല. ഇതിന് പരിഹാരമാണ് കെ റെയിൽ.

കണ്ണൂർ വിമാനത്താവള പ്രശ്നത്തിൽ താനും കെ സുധാകരനും ഒരുമിച്ച് പ്രവർത്തിച്ചു. ആ നിലപാട് സുധാകരൻ കെ റെയിൽ പദ്ധതിയിലും സ്വീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. 

പദ്ധതി നിർത്തി വയ്ക്കണമെന്ന നിബന്ധന ഇല്ലാതെ ചർച്ചക്ക് തയ്യാറാണ് എന്ന് തോമസ് ഐസക് പറഞ്ഞു. കേരളത്തിൻ്റെ വഴി മുടക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വലിയ തൊഴിൽ മേഖലയായി കെ റയിൽ പദ്ധതിയെ കാണുന്നു എന്ന് എ എ റഹീം പറഞ്ഞു. പദ്ധതിക്ക്  വേണ്ടി ഡിവൈഎഫ്ഐ പ്രചാരണത്തിനിറങ്ങുമെന്നും റഹീം പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം