കോഴിക്കോടും ചോറ്റാനിക്കരയിലും ഇന്ന് കെ റെയിൽ കല്ലിടില്ല; കോട്ടയത്ത് പ്രതിഷേധം, വൻ പൊലീസ് സന്നാഹം

Published : Mar 22, 2022, 09:44 AM ISTUpdated : Mar 22, 2022, 10:04 AM IST
കോഴിക്കോടും ചോറ്റാനിക്കരയിലും ഇന്ന് കെ റെയിൽ കല്ലിടില്ല; കോട്ടയത്ത് പ്രതിഷേധം, വൻ പൊലീസ് സന്നാഹം

Synopsis

ഇന്ന് കോഴിക്കോട് ജില്ലയിൽ സർവേ നടപടികൾ മാത്രമാണ് ഉദ്ദേശിക്കുന്നത്. കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കെ റെയിൽ കല്ലിടാൻ അതിരാവിലെ തന്നെ ഉദ്യോഗസ്ഥരെത്തി

തിരുവനന്തപുരം: കെ റെയിൽ സാമൂഹികാഘാത സർവേ നടത്താനെന്ന പേരിൽ കല്ല് സ്ഥാപിക്കുന്ന സർക്കാർ നടപടിക്കെതിരെ ഇന്നും സംസ്ഥാനത്ത് പ്രതിഷേധമുണ്ട്. ഇന്നലെ ജനം സംഘടിച്ചെത്തി സംഘർഷാവസ്ഥ ഉണ്ടായതോടെ കോഴിക്കോട് ജില്ലയിൽ ഇന്ന് കല്ലിടൽ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് കോഴിക്കോട് ജില്ലയിൽ സർവേ നടപടികൾ മാത്രമാണ് ഉദ്ദേശിക്കുന്നത്. കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കെ റെയിൽ കല്ലിടാൻ അതിരാവിലെ തന്നെ ഉദ്യോഗസ്ഥരെത്തി. ഇതറിഞ്ഞ് നാട്ടുകാരും സംഘടിച്ചെത്തി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. റോഡിന്റെ രണ്ട് വശവും പൊലീസ് തടഞ്ഞു.

സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു. കെ റെയിൽ അളവെടുക്കുന്ന തൊഴിലാളികളെ തടയാനെത്തിയ നാട്ടുകാരെ പൊലീസ് തടഞ്ഞു. ഡിവൈഎസ്‌പി എജെ തോമസിന്റെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം സ്ഥലത്തെത്തിയത്. കെ റെയിൽ ഉദ്യോഗസ്ഥർ ഇവിടെ കല്ലിടൽ നടപടി തുടങ്ങി. ഇതോടെ നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. കല്ലിടാനുള്ള കുഴിയെടുക്കാൻ സമ്മതിച്ചില്ല. കല്ല് പ്രതിഷേധക്കാർ എടുത്ത് കളഞ്ഞു. കുഴിക്കുത്തുന്ന ഉപകരണം തിരികെ വാഹനത്തിൽ വെപ്പിച്ചു. പ്രതിഷേധം തുടരുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ പിൻമാറണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു. ഇട്ട കല്ല് നട്ടുകാർ എടുത്ത് കളയണം, കരിങ്കല്ലിനെക്കാൾ കഠിന ഹൃദയമുള്ളവരാണ് കല്ലിടാൻ നിർദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചോറ്റാനിക്കരയിലും ഇന്ന് കല്ലിടുന്നില്ല. പ്രതിഷേധസാധ്യത കണക്കിലെടുത്താണ് തീരുമാനം. മലപ്പുറം തിരുന്നാവായയിൽ സർവേ നടപടികൾ വൈകുകയാണ്. സിഗ്നൽ തകരാറിനെ തുടർന്നാണ് സർവേ തുടങ്ങാത്തത്. പ്രതിഷേധക്കാരും പൊലീസും സ്ഥലത്തെത്തി. 

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി