ബഫര്‍ സോൺ: കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്തുമെന്ന് മന്ത്രി രാജു

By Web TeamFirst Published Sep 28, 2020, 2:48 PM IST
Highlights

എവിടെയെങ്കിലും അധികമായി ജനം താമസിക്കുന്ന മേഖകലകൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി കെ. രാജു വ്യക്തമാക്കി

തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്നുളള ജനവാസ മേഖലകളെ ബഫര്‍സോണില്‍ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതോടെ കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്താൻ തീരുമാനം. എവിടെയെങ്കിലും അധികമായി ജനം താമസിക്കുന്ന മേഖകലകൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി കെ. രാജു വ്യക്തമാക്കി. 

ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി കൂടി പരിശോധിച്ച ശേഷം കേന്ദ്രത്തിന് ഈ റിപ്പോർട്ട് അയച്ചു കൊടുക്കുമെന്നും മന്ത്രി അറിയിച്ചു. 

അതേ സമയം മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫർ സോൺ നിശ്ചയിക്കുന്ന വിഷയത്തില്‍ വനം വകുപ്പ് പഠനം നടത്തും. കോഴിക്കോട് ജില്ലയിൽ വിസ്തൃതിയിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് പഠിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തിയെന്ന്  മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു. ഒക്ടോബർ 15നകം വനംവകുപ്പ് പഠന റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ട് സർക്കാറിന് കൈമാറും. വിഷയത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ മന്ത്രി ടിപി രാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

 

click me!