
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വീണ്ടും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സുധാകരൻ. സ്വപ്ന സുരേഷിനെതിരെ പാർട്ടി സെക്രട്ടറി മാനനഷ്ടത്തിന് പരാതി നൽകി, എന്തേ മുഖ്യമന്ത്രി കേസ് കൊടുക്കാതിരുന്നതെന്ന് സുധാകരൻ ചോദിച്ചു. ഇത് സിപിഎം വിലയിരുത്തണം. എം വി ഗോവിന്ദന്റെ മടിയിൽ കനമില്ലെന്നും അതുകൊണ്ടാണ് അദ്ദേഹം പരാതി നൽകിയതെന്നും സുധാകരൻ പറഞ്ഞു.
മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. പരിശോധിച്ച് നടപടിയെടുക്കും. പാർട്ടി പുനഃസംഘടനയിൽ ഗ്രൂപ്പുകൾക്ക് സ്ഥാനമില്ല. ദില്ലി ചർച്ചയിൽ താൻ അത് വ്യക്തമാക്കിയിട്ടുണ്ട്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കുമെന്നും സുധാകരൻ പറഞ്ഞു.
എം വി ഗോവിന്ദൻ അഴിമതിക്കാരനല്ലാത്ത നേതാവെന്ന് ഇന്ന് കൊച്ചി കോർപ്പറേഷനിലേക്ക് നടന്ന പ്രതിഷേധത്തിനിടെ കെ സുധാകരൻ പറഞ്ഞിരുന്നു. അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് ചൂട്ടു പിടിക്കുന്നുവെന്ന വിമർശനമാണ് ഗോവിന്ദനോടുള്ളത്. മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എം വി ഗോവിന്ദൻ കാണിക്കണമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.
Read More : 'കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികൾ', ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകരെന്ന് സുധാകരൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam