ഹിറ്റ്ലറുടെ പുനർജന്മമാണ് പിണറായി,ധിക്കാരിയും മുൻവിധിയോടെ കാര്യങ്ങൾ കാണുന്നയാളുമെന്ന് കെ.സുധാകരന്‍

Published : Dec 23, 2023, 11:50 AM IST
ഹിറ്റ്ലറുടെ പുനർജന്മമാണ് പിണറായി,ധിക്കാരിയും മുൻവിധിയോടെ കാര്യങ്ങൾ കാണുന്നയാളുമെന്ന് കെ.സുധാകരന്‍

Synopsis

കറുത്ത കൊടി കാണിച്ചവരെ വാഹനം കയറ്റി കൊല്ലാൻ നോക്കുന്നു..ജനങ്ങൾക്ക് സമാധാനമില്ല.പിണറായി വിജയന് ജനാധിപത്യത്തോട് ബാധ്യതയില്ലെന്നും കെപിസിസി പ്രസിഡണ്ട്

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍. പിണറായി വിജയന് ജനാധിപത്യത്തോട് ബാധ്യതയില്ല.ധിക്കാരിയും മുൻവിധിയോടെ കാര്യങ്ങൾ കാണുന്നയാളുമാണ് മുഖ്യമന്ത്രി.കറുത്ത കൊടി കാണിച്ചവരെ വാഹനം കയറ്റി കൊല്ലാൻ നോക്കുന്നു.ജനങ്ങൾക്ക് സമാധാനമില്ല.പി ശശിയാണ് പൊലീസിനെ നിയന്ത്രിക്കുന്നത്.ക്രമസമാധാനം തകര്‍ന്നുപോയി.ഞങ്ങൾ കലാപാഹ്വാനത്തിന് ഇല്ല.കോണ്‍ഗ്രസുകാര്‍ ജനാധിപത്യ വിശ്വാസികളെന്ന് അദ്ദേഹം പറഞ്ഞു.ഞങ്ങളുടെ കുട്ടികൾ എന്ത് ചെയ്തു?.കറുത്ത വസ്ത്രം ധരിച്ചതോ, കൊടി കാണിച്ചതോ ?അതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യ സംവിധാനത്തിൽ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.ഇടതുപക്ഷ മുഖ്യമന്ത്രി ആയത് പിണറായി വിജയൻ മാത്രം അല്ലല്ലോ.ഇതുവരെ ഇല്ലാത്ത രീതി അല്ലേ കാണുന്നത്.വളരെ സമാധാനപരമായ സമരമാണ് ഇന്ന് നടത്തുന്നത്.ഡി.ജി.പിയുമായി സംസാരിക്കാൻ ശ്രമിക്കും.മുൻ ഹിറ്റ്ലറുടെ പുനർജന്മമാണ് പിണറായി വിജയൻ.മാധ്യമങ്ങൾക്ക് പിണറായി വിജയൻ ആരെന്ന് തുറന്ന് കാണിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി