'പിണറായിയുടെ സ്വർണ്ണക്കടത്തിൽ വിഹിതം പറ്റിയവര്‍ കോൺഗ്രസിനെതിരെ പ്രചാരണം നടത്തുന്നു'; വിമര്‍ശനവുമായി സുധാകരൻ

Published : Jul 29, 2024, 11:45 PM ISTUpdated : Jul 29, 2024, 11:47 PM IST
'പിണറായിയുടെ സ്വർണ്ണക്കടത്തിൽ വിഹിതം പറ്റിയവര്‍ കോൺഗ്രസിനെതിരെ പ്രചാരണം നടത്തുന്നു'; വിമര്‍ശനവുമായി സുധാകരൻ

Synopsis

എനിക്കോ എന്നോടോ യാതൊരു തർക്കങ്ങളും പാർട്ടിയിലെ ഒരു നേതാവിനുമില്ല. എന്നാൽ സിപിഎമ്മിനെ പോലെ വാർത്തയുടെ പേരിൽ ചാനൽ ബഹിഷ്കരിക്കാൻ കോൺഗ്രസ്‌ ഇല്ലെന്നും സുധാകരൻ പറഞ്ഞു.

തിരുവനന്തപുരം: കെപിസിസി ഭാരവാഹി യോഗത്തിലെ വാർത്ത ചോർന്ന സംഭവത്തിൽ മാധ്യമങ്ങളെ പഴിച്ച് കെ സുധാകരൻ. വാർത്തയ്ക്ക് പിന്നിൽ ചില മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളുമാണ്. ഇവർ എകെജി സെന്ററിൽ നിന്ന് എറിഞ്ഞ് കൊടുക്കുന്ന വറ്റുകൾ കീശയിലാക്കിയവരാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. 

പിണറായി വിജയന്റെ സ്വർണ്ണക്കടത്തിലെ വിഹിതവും വാങ്ങിച്ച് കോൺഗ്രസ്സിനെതിരെ പ്രചാരണം നടത്തുകയാണെന്നാണ് സുധാകരൻ്റെ വിമര്‍ശനം. പാർട്ടി പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഇനി ഇവിടെ ചിലവാകില്ല. എനിക്കോ എന്നോടോ യാതൊരു തർക്കങ്ങളും പാർട്ടിയിലെ ഒരു നേതാവിനുമില്ല. എന്നാൽ സിപിഎമ്മിനെ പോലെ വാർത്തയുടെ പേരിൽ ചാനൽ ബഹിഷ്കരിക്കാൻ കോൺഗ്രസ്‌ ഇല്ലെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.

Also Read: വടക്കൻ കേരളത്തിൽ രാത്രിയും മഴ തുടരും; പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത, മഴക്കെടുതി തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി