'താങ്ങും തണലുമായി നേതാക്കളുണ്ടാകും, ഒറ്റെക്കെട്ടായി മുന്നോട്ട് പോകും'; രമേശ് ചെന്നിത്തലയെ കാണാൻ സുധാകരനെത്തി

By Web TeamFirst Published Jun 9, 2021, 8:15 PM IST
Highlights

യോജിച്ചു മുന്നോട്ട് പോകാൻ സഹായിക്കണം എന്നാവശ്യപ്പെടാൻ  ആണ് രമേശ് ചെന്നിത്തലയെ സന്ദർശിച്ചത്.രമേശ്  ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയുമൊക്കെ സംഭാവന വളരെ വലുതാണ്. ചെന്നിത്തലയുടെ വലിയ മനസ്സിന് നന്ദി പറയുന്നു. 

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തിരുവനന്തപുരത്തെ വീട്ടിലെത്തി രമേശ് ചെന്നിത്തലയെ കണ്ടു. ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള യാത്രയുടെ തുടക്കമാണ് സന്ദർശനമെന്ന് സുധാകരൻ പറഞ്ഞു. എല്ലാ പിന്തുണയും രമേശ് ചെന്നിത്തല ഉറപ്പ് നൽകിയെന്നും സുധാകരൻ പറഞ്ഞു. സുധാകരന് എല്ലാ ആശംസകളും നേരുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. 

സംഘടനാ രംഗത്ത് രാഷ്ട്രീയമായി ചില പ്രശ്‌നങ്ങൾ ഉണ്ട്. അതൊക്കെ പരിഹരിച്ചു ഐക്യത്തോടെ മുന്നോട്ട് പോകും. അതിനുള്ള ചുറ്റുപാട് ഉരുത്തിരിയുന്നുണ്ട്. യോജിച്ചു മുന്നോട്ട് പോകാൻ സഹായിക്കണം എന്നാവശ്യപ്പെടാൻ  ആണ് രമേശ് ചെന്നിത്തലയെ സന്ദർശിച്ചത്.രമേശ്  ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയുമൊക്കെ സംഭാവന വളരെ വലുതാണ്. ചെന്നിത്തലയുടെ വലിയ മനസ്സിന് നന്ദി പറയുന്നു. പാർട്ടിയുടെ താങ്ങും തണലും ആയി നേതാക്കൾ ഉണ്ടാകണമെന്നും സുധാകരൻ പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു പേരും താൻ പറഞ്ഞിരുന്നില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാൻഡ് സുധാകരന്റെ പേര് പ്രഖ്യാപിച്ചപ്പോൾ ഒരേ മനസ്സോടെ അംഗീകരിക്കുകയാണ് ചെയ്തത്. കോൺ​ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ഹൈക്കമാൻഡിൻറെ തുടർച്ചയായുള്ള ഇടപെടലിൽ അതൃപ്തരായ മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനാണ് കെ സുധാകരൻ ശ്രമം. രമേശ് ഹൈക്കമാൻഡ് നീക്കങ്ങളിൽ ഗ്രൂപ്പ് നേതാക്കൾ അതൃപ്തി പരസ്യമാക്കിയിരുന്നു.  കെ.സുധാകരനും ഗ്രൂപ്പുണ്ടെന്നും പ്രതിപക്ഷനേതാവിനെ നിശ്ചയിച്ചതിൽ നേതാക്കൾക്ക് പ്രയാസമുണ്ടായെന്നും പരസ്യമാക്കിയത് കെ.സി.ജോസഫ് ആണ്..

പ്രതിപക്ഷനേതാവിനെ നിശ്ചയിച്ചതിൽ അവഗണിച്ചു, പരാതി അറിയിച്ചിട്ടും ഹൈക്കമാൻഡ് അനുനയത്തിനായി വിളിച്ചില്ല, പരാതി പരിഹരിക്കാൻ ശ്രമം നടത്താതെ കെപിസിസി അധ്യക്ഷനെയും തീരുമാനിച്ചു. അങ്ങനെ.ഹൈക്കമാൻഡ് തുടർച്ചയായി ഇരുട്ടിൽ നിർത്തുന്നതിലാണ് എ-ഐഗ്രൂപ്പുകളുടെ അമർഷം.  സുധാകരന് പിന്തുണ പ്രഖ്യാപിക്കുമ്പോഴും ഗ്രൂപ്പുകളിൽ നിന്നും പ്രതിഷേധവും ഉയരുന്നുണ്ട്. സുധാകരന്റെ പഴയ ഗ്രൂപ്പ് പശ്ചാത്തലം ഓർമ്മിപ്പിക്കുകയാണ് എ ഗ്രൂപ്പ് ചെയ്യുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!