'അടിക്കടി ഉണ്ടാകുന്ന തീവയ്പ് സംഭവങ്ങൾ ദുരൂഹം'; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരൻ

Published : Jun 03, 2023, 02:56 PM ISTUpdated : Jun 03, 2023, 03:11 PM IST
'അടിക്കടി ഉണ്ടാകുന്ന തീവയ്പ് സംഭവങ്ങൾ ദുരൂഹം'; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരൻ

Synopsis

അടിക്കടി ഉണ്ടാകുന്ന തീവയ്പ് സംഭവങ്ങൾ ദുരൂഹമാണെന്നും സംശയം ദുരീകരിക്കാൻ എൻഐഎ അന്വേഷണമാണ് നല്ലതെന്നും കെ സുധാകരൻ പറഞ്ഞു.

കണ്ണൂർ: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ തീവയ്പിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. അടിക്കടി ഉണ്ടാകുന്ന തീവയ്പ് സംഭവങ്ങൾ ദുരൂഹമാണ്. സംശയം ദുരീകരിക്കാൻ എൻഐഎ അന്വേഷണമാണ് നല്ലതെന്ന് പറഞ്ഞ കെ സുധാകരൻ, റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ കൂട്ടണമെന്നും ആർക്കും എപ്പോളും കേറി വരാവുന്ന സ്ഥിതി മാറണമെന്നും ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കണ്ണൂരിലെ എക്സിക്യൂട്ടീവ് എക്സ്പ്രസ് ബോഗി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശി പ്രസൂണ്‍ ജിത് സിക്ദർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭിക്ഷാടനത്തിലൂടെ പണം കണ്ടെത്താന്‍ കഴിയാത്തതിലുള്ള മാനസിക സമ്മര്‍ദ്ദമാണ് അക്രമത്തിന്‍റെ ആക്രമണത്തിന് കാരണമെന്ന് ഉത്തരമേഖലാ ഐജി നീരജ് കുമാര്‍ ഗുപ്ത പറഞ്ഞു. എലത്തൂര്‍ സംഭവവുമായി കണ്ണൂര്‍ സംഭവത്തിന് ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കിയപ്പോള്‍ സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യവുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും രംഗത്തെത്തി.

Also Read: ട്രെയിനിന് തീവെച്ചത് കസ്റ്റഡിയിലുള്ളയാൾ തന്നെ, പ്രതിക്ക് മാനസികസമ്മ‍ര്‍ദ്ദം, 3 ദിവസം മുമ്പ് കണ്ണൂരിലെത്തി

എലത്തൂർ തീവെപ്പ് സംഭവത്തിന്‍റെ ഞെട്ടൽ മാറും മുൻപാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ്സിൽ വീണ്ടും തീവെപ്പ് ഉണ്ടാകുന്നത്. കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്‍റെ ഒരു ബോഗി ഇന്ന് പുലര്‍ച്ചെ കത്തിയത്. ബുധനാഴ്ച രാത്രി 11.7 ന് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച് 11.45 ഓടെ എട്ടാം ട്രാക്കിലാണ് നിർത്തിയിട്ട തീവണ്ടിയുടെ പിൻഭാഗത്ത് കോച്ചിലാണ് പുലർച്ചെ 1. 27നാണ് തീ പടന്നത്. തീ ആളുന്നത് ശ്രദ്ധയിൽപെട്ട റെയിൽവെ പോർട്ടർ വിവരം സ്റ്റേഷൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. ഉടൻ അപായ സൈറൻ മുഴക്കി അധികൃതരർ ഫയഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂർണ്ണമായി കത്തിയമർന്നു. ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി