കൊവിഡ് പടരുമ്പോള്‍ കാരണഭൂതന്‍ അമേരിക്കയില്‍ സുഖമായിരിക്കുന്നു; പിണറായിയെ പരിഹസിച്ച് സുധാകരന്‍

Published : Jan 20, 2022, 09:29 PM IST
കൊവിഡ് പടരുമ്പോള്‍ കാരണഭൂതന്‍ അമേരിക്കയില്‍ സുഖമായിരിക്കുന്നു; പിണറായിയെ പരിഹസിച്ച് സുധാകരന്‍

Synopsis

അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കൊടിയേരിയും തങ്ങളുടെ ഉത്തരവാദിത്വം നന്നായി തന്നെ നിർവ്വഹിക്കുന്നുണ്ട് എന്നറിയുക.കുത്തിമലർത്തിയ ശവശരീരങ്ങൾ നിങ്ങളുടെ ഗുണ്ടകൾ പോലീസ് സ്റ്റേഷനിൽ തന്നെ എത്തിക്കുന്നതിനാൽ കേരള പൊലീസിനും സുഖമാണെന്നും സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) പരിഹസിച്ചുകൊണ്ട്  കെപിസിസി പ്രസിഡന്റ്  കെ സുധാകരന്റെ (K Sudhakaran) കത്ത്. ജില്ലാ സമ്മേളനങ്ങളിലൂടെ കൊവിഡ് (Covid 19) പടരുമ്പോള്‍ കാരണഭൂതനായ അങ്ങ് അമേരിക്കയിൽ സുഖമായിരിക്കുന്നതിൽ സന്തോഷമെന്നാണ് പരിഹാസം. സംസ്ഥാനത്ത് കൊവിഡ് വ്യാപകമാവുന്നതും ഗുണ്ടാ വിളയാട്ടവും അക്രമ രാഷ്ട്രീയവുമെല്ലാം രൂക്ഷമായ പരിഹാസത്തിലൂടെയാണ് സുധാകരന്‍ വിശദമാക്കുന്നത്.

അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കൊടിയേരിയും തങ്ങളുടെ ഉത്തരവാദിത്വം നന്നായി തന്നെ നിർവ്വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കൊടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുളളത് താങ്കളറിയണം. കാനത്തിനുള്ള രാഷ്ട്രീയ വിവേകം പോലും മഹാനായ കൊടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും കെ സുധാകരന്‍ ട്വിറ്ററിലെ കുറിപ്പില്‍ വിശദമാക്കുന്നു.

കൊവിഡിനെ പിടിച്ചുകെട്ടുമെന്ന് പ്രമേയം പാസാക്കിയിട്ടും തിരുവനന്തപുരം പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കൊവിഡ് പിടിച്ച് കിടപ്പിലാണെന്നും സുധാകരന്‍ പരിഹസിക്കുന്നു. കുത്തിമലർത്തിയ ശവശരീരങ്ങൾ നിങ്ങളുടെ ഗുണ്ടകൾ പോലീസ് സ്റ്റേഷനിൽ തന്നെ എത്തിക്കുന്നതിനാൽ കേരള പൊലീസിനും സുഖമാണെന്നും സുധാകരന്‍ ട്വീറ്റില്‍ പറയുന്നു. 


കെപിസിസി പ്രസിഡന്റ്  കെ സുധാകരന്‍റെ കത്തിന്‍റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളുടെ ശ്രദ്ധയ്ക്ക് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ അയക്കുന്ന കത്ത്. “ആശുപ്രതിയിലാണ്, സുഖമായിരിക്കുന്നു.” കേബിനറ്റ് മീറ്റിങ്ങിൽ ഓൺലൈനായി പങ്കെടുത്ത, മുഖ്യമന്ത്രിയുടെ വാക്കുകൾ ഞങ്ങൾ കേട്ടു. താങ്കൾ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾക്കെല്ലാം വളരെ സന്തോ ഷമുണ്ട്. പ്രിയപ്പെട്ട വിജയൻ, അങ്ങയുടെ നാട്ടിൽ കേരളത്തിൽ പ്രജകൾ വളരെ സങ്കടത്തി ലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. 

മരുമകൻ തലസ്ഥാനത്തുണ്ട് എന്നതിൽ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ! അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതി നായി ചുമതലപ്പെടുത്തിയ മരുമകനും കൊടിയേരിയും തങ്ങളുടെ ഉത്തരവാദിത്വം “നന്നായി" തന്നെ നിർവ്വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കൊടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുളളത് താങ്കളറിയണം. കാനത്തിനുള്ള രാഷ്ട്രീയ വിവേകം പോലും മഹാനായ കൊടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

-- തിരുവനന്തപുരം പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാർക്കും കോവിഡ് മഹാമാരി കടന്നു പിടിച്ചത്. കോവിഡിനെ പിടിച്ചു. കെട്ടുമെന്ന് സമ്മേളനത്തിൽ പ്രമേയം പാസ്സാക്കിയിട്ടും “അങ്ങേർക്കത് മനസ്സിലായില്ലെന്നു തോന്നുന്നു. - ഐ. ബി. സതീഷും ടി. എൻ. സീമയും ഉൾപ്പെടെ നേതാക്കളും കിടപ്പിലായി. തിരുവാതിര ക്കാരും കഷ ത്തിലാ ണ്. എല്ലാ ത്തിനും 'കാര ണ = ത നായ' അങ്ങ്, എ.കെ. ബാലൻ ഇന്ന് ദേശാഭിമാനിയിൽ പറഞ്ഞതു പോലെ, സാമാജ്യത്വ വിരുദ്ധ പോരാട്ട ത്തിന്റെ ഭാഗമായി “അമേരിക്കയിൽ' സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.

- വിജയന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് ശേഷം കേരളാ പോലീസിനും “സുഖമാണ്" എന്നറിയുമല്ലോ. കാരണം ഇപ്പോൾ കുത്തിമലർത്തിയ ശവശരീരങ്ങൾ നിങ്ങളുടെ ഗുണ്ടകൾ പോലീസ് സ്റ്റേഷനിൽ തന്നെ എത്തിക്കുന്നതിനാൽ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നു. അങ്ങയുടെ ഭ രണത്തിൽ ഗുണ്ടകൾ പോലും എത്ര മാന്യന്മാർ! അവിടെയുള്ള എല്ലാ പരിവാരങ്ങളോടും കേരളത്തിലുള്ള ഞങ്ങളുടെ സ്നേഹാന്വേഷണം അറിയിക്കുക. എല്ലാ ജില്ലകളിലും പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ കടുത്ത ജാഗ്രത വേണമെന്ന് വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. 

ഞങ്ങൾ പരമാവധി ജാഗ്രത പാലിക്കു ന്നുണ്ട്. ഇനിയിപ്പോൾ പാർട്ടി കോൺഗ്രസ്സ് നടന്നു കഴിഞ്ഞാൽ ഇന്ത്യയാകെ പടരുമല്ലോ! - പ്രിയപ്പെട്ട സഖാവ് അതുവരെയെങ്കിലും അവിടെ തുടരുന്നതാണ് അങ്ങയുടെയും കേര!ളത്തിന്റേയും ആരോഗ്യത്തിന് നല്ലത്. കാരണം, വറുതി കാലത്ത് അങ്ങയാണല്ലോ ഞഞ്ഞളെ പോറ്റി വളർത്തിയ കാരണഭൂതൻ. അതുകൊണ്ടു തന്നെ അമേരിക്കയിൽ സുഖമാ യിരിക്കേണ്ടത് ഈ പ്രജകളുടെ ആവശ്യമാണല്ലോ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം