
കണ്ണൂര്‍: ബിജെപിയില്‍ ചേരാന്‍ നീക്കം നടത്തിയെന്ന ആരോപണമുയര്‍ന്നിട്ടും ഇപി ജയരാജനെതിരെ സിപിഎം നടപടി എടുക്കാത്തതില്‍ പരിഹാസവുമായി കെ.സുധാകരന്‍ രംഗത്ത്.ഇപിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും.നടപടി എടുക്കില്ലെന്ന് തുടക്കത്തിലേ ഉറപ്പായിരുന്നു.സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലേയർ പോയതു പോലെയാണ് ഇന്നലെ ഇപി എകെജി സെന്‍ററില്‍ നിന്ന് മടങ്ങി പോയത്.ഇപിയെ തൊട്ടാൽ പിണറായി വിജയൻ അടക്കം അകത്തു പോകും.കൊള്ളയടിച്ചതും പോരാ അതിനെതിരെ പറഞ്ഞവർക്കെതിരെ നടപടിയെടുക്കണം എന്നാണ് പാർട്ടി ഓഫീസിൽ നിന്ന് കൊടുത്ത ഉപദേശം.പിണറായിയെ രക്ഷിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ജയരാജൻ ഇത് മറച്ചു വെക്കേണ്ട കാര്യമെന്ന് അദ്ദേഹം ചോദിച്ചു.പാർട്ടിയിലെ അച്ചടക്കനടപടി ഒരാൾക്ക് ബാധകം, ഒരാൾക്ക് ബാധകമല്ല.ഇത്തരത്തിലുള്ള ഒരു പാർട്ടിയെ ആര് അംഗീകരിക്കും ആര് ബഹുമാനിക്കും.ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു
.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam