'ഇടതുവിജയം അംഗീകരിക്കുന്നു, യുഡിഎഫിന് സംഘടനാ ദൗർബല്യം', കെ സുധാകരൻ

By Web TeamFirst Published Dec 16, 2020, 2:25 PM IST
Highlights

യുഡിഎഫിന് സംഘടന ദൗർബല്യമുണ്ട്. സംസ്ഥാനത്തെ ഭരണപോരായ്മ ജനസമക്ഷം എത്തിക്കുന്നതിൽ പരിമിതിയുണ്ടായി. അനുകൂല സാഹചര്യം ഉണ്ടായിട്ടും യുഡിഎഫിന് നേട്ടമുണ്ടാക്കിയില്ല.

കണ്ണൂർ: തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ വിജയം അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് എംപി കെ സുധാകരൻ. എൽഡിഎഫ് ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. യുഡിഎഫിന് സംഘടന ദൗർബല്യമുണ്ട്. സംസ്ഥാനത്തെ  ഭരണപോരായ്മ ജനസമക്ഷം എത്തിക്കുന്നതിൽ പരിമിതിയുണ്ടായി. അനുകൂല സാഹചര്യം ഉണ്ടായിട്ടും യുഡിഎഫിന് നേട്ടമുണ്ടാക്കിയില്ല. ജംബോ കമ്മിറ്റികൾ ഗുണം ചെയ്തില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

എന്നാൽ കണ്ണൂർ ജില്ലയിൽ യുഡിഎഫിന് പരിക്കില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കോർപ്പറേഷനും നഷ്ടപ്പെട്ട ചില പഞ്ചായത്തുകളും തിരിച്ച് പിടിക്കാനായി. സിപിഎം വർഗീയ പാർട്ടികളുമായി സന്ധി ചേർന്നാണ് പ്രവർത്തിച്ചത്. മുഴപ്പിലങ്ങാട് എസ് ഡിപിഐയുമായി തുറന്ന സഖ്യത്തിലാണ് മത്സരിച്ചത്. വർഗീയ കക്ഷികളുമായി ചേർന്നാണ് എൽഡിഎഫ് വോട്ട് വർദ്ധിപ്പിച്ചതെന്നും സുധാകരൻ ആരോപിച്ചു. 

click me!