
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിലെ സമീപനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിര്ന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. സിഎംആർഎൽ മാസപ്പടി കേസിലെ സമൻസ് എത്തേണ്ടിടത്ത് എത്തിയെന്നും ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു. ഇവിടെയൊരു സർക്കാരുണ്ടെങ്കിൽ നടപടിയിലേക്ക് പോകുമെന്നും ഇവിടെ അങ്ങനെയൊരു സര്ക്കാരുണ്ടോ എന്നറിയില്ലെന്നും സുധാകരന് പ്രതികരിച്ചു. മാത്യു കുഴൽനാടനാണ് പൂർണ പിന്തുണയെന്നും സുധാകരൻ കൂട്ടിച്ചേര്ത്തു. വ്യക്തമായ രാഷ്ട്രീയമുള്ള ആളാണ് മാത്യു കുഴൽനാടന്. ഒറ്റപ്പെടുത്താൻ ആരും നോക്കേണ്ടതില്ലെന്നും സംരക്ഷിക്കാൻ ഞങ്ങളൊക്കെയുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. മാസപ്പടി കേസിnd] പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്സ് അയച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam