'സർക്കാരിന് രാഷ്ട്രീയ അജണ്ട'; മന്ത്രി വി എൻ വാസവൻ ചെയ്തത് ശരിയായില്ലെന്നും കെ സുധാകരൻ

By Web TeamFirst Published Sep 21, 2021, 4:45 PM IST
Highlights

കാര്യങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുന്നില്ലെങ്കിൽ കരുത്തുള്ള രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിലുണ്ട്. സർവ്വകക്ഷി യോഗം വിളിക്കേണ്ടെന്ന സിപിഐ സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രന്റെ അഭിപ്രായം ലജ്ജാകരമാണ്. കാനം രാജേന്ദ്രൻ അങ്ങനെ പറഞ്ഞതിൽ അത്ഭുതമില്ല.

കാസർകോട്: മതേതരത്വം വെല്ലുവിളി നേരിടുമ്പോൾ നോക്കി നിൽക്കുകയല്ല സർക്കാർ ചെയ്യേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സർക്കാരിന് രാഷ്ട്രീയ അജണ്ടയുണ്ട്. മന്ത്രി വി എൻ  വാസവൻ ഒരു വിഭാഗത്തെ മാത്രം കണ്ടത് ശരിയായില്ലെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പിനെ മന്ത്രി പോയി നേരിൽക്കണ്ടതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ വിമർശനം. 

കാര്യങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുന്നില്ലെങ്കിൽ കരുത്തുള്ള രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിലുണ്ട്. സർവ്വകക്ഷി യോഗം വിളിക്കേണ്ടെന്ന സിപിഐ സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രന്റെ അഭിപ്രായം ലജ്ജാകരമാണ്. കാനം രാജേന്ദ്രൻ അങ്ങനെ പറഞ്ഞതിൽ അത്ഭുതമില്ല.

മതസൗഹാർദ്ദം കേരളത്തിൽ തകരുകയാണ്. കൈവിട്ട് പോയ ശേഷം നടപടികൾ സ്വീകരിച്ചിട്ട് കാര്യമില്ല. മറ്റേത് സർക്കാർ ആണെങ്കിലും സർവകക്ഷി യോഗം വിളിക്കുമായിരുന്നു. എന്നാൽ, മുഖ്യമന്ത്രി നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നതെന്നും കെ സുധാകൻ കുറ്റപ്പെടുത്തി.

ജയിലിൽ കൊടി സുനിക്ക് സുഖസൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് നേരത്തെ കെ സുധാകരൻ ആരോപിച്ചു. ഏത് ജയിലിൽ പോയാലും അവിടുത്തെ സൂപ്രണ്ട് കൊടി സുനിയാണ്. ജയിലിൽ കയറിയ കാലം മുതൽ എല്ലാ സുഖസൗകര്യം അനുഭവിച്ചാണ് കൊടി സുനിയുടെ ജീവിതം. സർക്കാരിന്റെ ഒത്താശയോടെയാണ് ഇതൊക്കെ നടക്കുന്നത്. ഇത്തിരി ലജ്ജ ബാക്കിയുണ്ടെങ്കിൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ എങ്കിലും മുഖ്യമന്ത്രി തയ്യാറാകണം. ഇക്കാര്യത്തിൽ ജനരോഷം ഉയരണമെന്നും സുധാകരൻ പറഞ്ഞു. . 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!