കണ്ണൂരിൽ മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരണം: ആഗ്രഹം സ്ക്രീനിങ് കമ്മിറ്റിയെ അറിയിച്ച് സുധാകരൻ

Published : Mar 02, 2024, 08:56 AM IST
കണ്ണൂരിൽ മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരണം: ആഗ്രഹം സ്ക്രീനിങ് കമ്മിറ്റിയെ അറിയിച്ച് സുധാകരൻ

Synopsis

വയനാട് സീറ്റിൽ മത്സരിക്കാനുള്ള തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടതായി എഐസിസി

തിരുവനന്തപുരം: കണ്ണൂരിൽ മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹമുണ്ടെന്ന് കെ സുധാകരൻ പാര്‍ട്ടി സ്ക്രീനിങ് കമ്മിറ്റിയെ അറിയിച്ചു. കേരളത്തിലെ സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ടാണ് സുധാകരന്റെ നിലപാട്. സുനിൽ കനഗോലുവിന്റെ റിപ്പോർട്ടിൽ ചർച്ച വേണ്ടി വരുമെന്നാണ് സ്ക്രീനിംഗ് കമ്മിറ്റി നിലപാട്. വയനാട് സീറ്റിലെ തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടതായി എഐസിസി പറയുന്നു. കെ.സി വേണുഗോപാൽ രാജ്യസഭയിൽ തുടരണമെന്ന് ഹൈക്കമാൻഡിൽ ചർച്ച നടന്നു. 

അതേസമയം മാവേലിക്കരയില്‍ വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം കിട്ടിയെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മാവേലിക്കരയില്‍ മറ്റൊരു പേരും പാര്‍ട്ടി ചര്‍ച്ച ചെയ്തില്ല. മാറിനില്‍ക്കാമെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും മല്‍സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞു. സുനില്‍ കനഗോലു റിപ്പോര്‍ട്ട് മാധ്യമ സൃഷ്ടിയെന്നും പഞ്ചായത്ത് മെമ്പറെ പോലൊരു എംപിയാണ് താനെന്നും പറഞ്ഞ കൊടിക്കുന്നിൽ തന്നെ ജനം കൈവിടില്ലെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ