കോടതിയില്‍ തുക കെട്ടിവച്ചില്ല, ഇ പി ജയരാജൻ വധശ്രമക്കേസിലെ അറസ്റ്റില്‍ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളി

Published : Jan 30, 2024, 05:48 PM ISTUpdated : Jan 30, 2024, 06:20 PM IST
കോടതിയില്‍ തുക കെട്ടിവച്ചില്ല, ഇ പി ജയരാജൻ വധശ്രമക്കേസിലെ അറസ്റ്റില്‍ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളി

Synopsis

50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തലശ്ശേരി അഡീഷണല്‍ സബ് കോടതി തള്ളിയത്      

കണ്ണൂര്‍:ഇ പി ജയരാജൻ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ സുധാകരൻ എംപി നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തലശ്ശേരി അഡീഷണല്‍ സബ് കോടതി തള്ളിയത്. മാനനഷ്ടക്കേസിൽ കെട്ടിവെക്കേണ്ട 3. 43 ലക്ഷം രൂപ നൽകാൻ സുധാകരൻ തയ്യാറായിരുന്നില്ല. സുധാകരൻ  നൽകിയ പാപ്പർ ഹർജിയും കോടതി നേരത്തെ തള്ളിയിരുന്നു.

കണ്ണൂർ എംഎൽഎ ആയിരിക്കെ, ഗൂഢാലോചനക്കുറ്റത്തിന് 1997ലാണ് കെ സുധാകരൻ അറസ്റ്റിലായത്.. അറസ്റ്റ് അന്യായമെന്ന് കാട്ടി 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അടുത്ത വർഷം സുധാകരൻ മാനനഷ്ടക്കേസ് നൽകി. കൂടെ 3.43 ലക്ഷം രൂപ  കെട്ടിവെക്കാൻ വകുപ്പില്ലെന്ന് കാട്ടി പാപ്പർ ഹർജിയും നല്‍കി. പിന്നീട് വന്ന യുഡിഎഫ് സർക്കാർ അനുകൂല നിലപാടെടുത്തതോടെ സുധാകരന്‍റെ ഹർജി കോടതി അംഗീകരിച്ചു.

അനങ്ങാതെ കിടന്ന കേസ് വീണ്ടും സജീവമാകുന്നത് കഴിഞ്ഞ വർഷമാണ്. സുധാകരന് ഒരു കോടിയിലധികം രൂപയുടെ  ആസ്തിയുണ്ടെന്നും എംപി ശമ്പളമുൾപ്പെടെ ലഭിക്കുന്നെന്നും വാദിച്ച് സർക്കാർ കോടതിയിലെത്തി. ഇത് അംഗീകരിച്ചാണ് സുധാകരൻ പാപ്പരല്ലെന്ന് തലശ്ശേരി അഡീഷണൽ സബ് കോടതി ഉത്തരവിട്ടത്. . അപകീർത്തിക്കേസിനൊപ്പം കെട്ടിവെക്കേണ്ട 3.43 ലക്ഷം രൂപ 15 ദിവസത്തിനുളളിൽ അടയ്ക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് കേസ് തള്ളിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥിയാകും, സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് പ്രചരണം തുടങ്ങി എംഎൽഎ പിപി ചിത്തരഞ്ജൻ
പ്രതികരിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്; മമ്മൂട്ടി നേരിട്ട് വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു, 'വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണം'