
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് നടത്തിയ ഇരട്ട അറസ്റ്റിൽ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും മറുപടി പരിഹാസ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടിയും മുഖ്യമന്ത്രിയും പച്ചക്കള്ളം ആവർത്തിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
'മുഖ്യമന്ത്രിയുടെ ഓഫീസിൽ കള്ളക്കടത്ത് സംഘം എത്തിയെന്ന ആരോപണത്തിൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. മുഖ്യമന്ത്രി ലക്ഷങ്ങൾ വിലയുള്ള ആപ്പിൾ വാച്ച് ഉപയോഗിച്ചിരുന്നു. പിന്നീടത് ഒഴിവാക്കുകയായിരുന്നു. സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ കാണാനുള്ള ഒരു ഐ ഫോൺ എവിടെയെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ലൈഫ് മിഷൻ സിബിഐ അന്വേഷണം അട്ടിമറിക്കാൻ നീക്കമാണ് നടക്കുന്നത്. അഴിമതിയുടെ ഗുണഭോക്താവ് മുഖ്യമന്ത്രി ആയത് കൊണ്ടാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു. സിപിഎം കേന്ദ്ര കമ്മറ്റി ജഡ വസ്തുവായി. പാർട്ടിയും സർക്കാരും കളങ്കപ്പെട്ടു. മുഖ്യമന്ത്രി രാജിവച്ചൊഴിയണം'.
നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രൻരെ പരസ്യവിമർശനത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ജനങ്ങളെ ബാധിക്കുന്ന ഗൗരവകാര്യങ്ങളിൽ മാത്രം പ്രതികരിക്കും. പാർട്ടികാര്യങ്ങളിൽ പരസ്യപ്രതികരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam