
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ബാങ്ക് തട്ടിപ്പ് ആദായനികുതി, സിബിഐ അടക്കം സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 106 സഹകരണ ബാങ്കുകളില്‍ തട്ടിപ്പ് നടന്നു. എ വിജയരാഘവനും എസി മൊയ്തീനും തട്ടിപ്പിൽ പങ്കുണ്ടെന്നും പ്രൊഫസർ ബിന്ദു മത്സരിച്ച മണ്ഡലത്തിൽ തട്ടിപ്പ് പണം ഉപയോഗിച്ചെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം സിപിഎം നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി പരാതി നല്‍കുമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന ആക്ടിംഗ് സെക്രട്ടറി അടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ വരെ ഗുരുതര ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. കൊടകര കുഴൽപ്പണക്കേസിൽ കുടുങ്ങിയ ബിജെപി കരുവന്നൂർ ബാങ്കിൽ നിന്നും തട്ടിച്ച പണം സിപിഎം നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്ന ആക്ഷേപവും ബിജെപി ഉയർത്തുന്നുണ്ട്. 80% ൽ അധികം രൂപ സഹകരണ ബാങ്കിലുള്ളവർ തട്ടിയെടുത്തു. സിപിഎം നേതാക്കളാണ് പണം തട്ടിയെടുത്തത്. ഉന്നത സിപിഎം നേതാക്കളാണ് ഈ തട്ടിപ്പിന് പിന്നിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എ വിജയരാഘവന്‍റെ ഭാര്യ മത്സരിച്ച മണ്ഡലത്തിലും ഈ പണമെത്തി. വമ്പൻ സ്രാവുകൾ ഇപ്പോഴും പുറത്താണെന്നും അദ്ദേഹം ആരോപിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം നാടകമാണ്. സിപിഎം നേതാക്കളെ രക്ഷിക്കാൻ വേണ്ടിയാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. എ വിജയരാഘവനും എസി മൊയ്തീനും സംഭവത്തിൽ പങ്കുണ്ട്. കരുവന്നൂരിന് സമാനമായ തട്ടിപ്പ് പല സഹകരണ ബാങ്കുകളിലും നടന്നു. 106 സഹകരണ ബാങ്കുകളിലാണ് തട്ടിപ്പ് നടന്നത്. സിപിഎമ്മിന്‍റെ കള്ളപ്പണമാണ് സഹകരണ ബാങ്കുകളിൽ സൂക്ഷിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തെരെഞ്ഞെടുപ്പിൽ ഈ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സംഭവം തെരെഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam