ആദ്യ ദിവസങ്ങളിൽ കർണാടക കാണിച്ച അലംഭാവമാണ് രക്ഷാപ്രവർത്തനം ഇങ്ങനെയാക്കിയത്, വേണുഗോപാൽ മറുപടി പറയണം: സുരേന്ദ്രൻ

Published : Jul 24, 2024, 12:00 PM IST
ആദ്യ ദിവസങ്ങളിൽ കർണാടക കാണിച്ച അലംഭാവമാണ് രക്ഷാപ്രവർത്തനം ഇങ്ങനെയാക്കിയത്, വേണുഗോപാൽ മറുപടി പറയണം: സുരേന്ദ്രൻ

Synopsis

ആദ്യത്തെ മൂന്ന് ദിവസം 3 ജെസിബി മാത്രമാണ് ഉണ്ടായിരുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കർണാടക സർക്കാരിന്റെ അലംഭാവത്തിന് കെസി വേണുഗോപാൽ മറുപടി പറയണമെന്നും സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.  

തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ആദ്യത്തെ മൂന്ന് ദിവസം കർണാടക സർക്കാർ കാണിച്ച അലംഭാവമാണ് അർജുന്റെ രക്ഷപ്രവർത്തനം ഈ നിലയിലാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉണർന്നു പ്രവർത്തിച്ചിരുന്നേൽ ജീവനോടെ കിട്ടിയേനെ. ആദ്യത്തെ മൂന്ന് ദിവസം 3 ജെസിബി മാത്രമാണ് ഉണ്ടായിരുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കർണാടക സർക്കാരിന്റെ അലംഭാവത്തിന് കെസി വേണുഗോപാൽ മറുപടി പറയണമെന്നും സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

6 ദിവസം കഴിഞ്ഞാണ് രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിളിച്ചത്. ബിജെപിയാണ് കർണാടകം ഭരിക്കുന്നതെങ്കിൽ ഈ നാട്ടിൽ ഇപ്പോൾ എത്ര മെഴുകുതിരി പ്രതിഷേധം നടന്നേനെ. ഇന്ത്യ സഖ്യം ആയത് കൊണ്ട് പിണറായിയോ ഗോവിന്ദനോ കർണാടക സർക്കാരിനെതിരെ മിണ്ടുന്നില്ല. കേരളത്തിൽ നിന്ന് ഒരു മന്ത്രിപോലും പോയില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു. 

നിപ വൈറസ് ബാധ: കേരളാ അതിര്‍ത്തിയിൽ താളൂരിൽ യാത്രക്കാരുടെ ശരീരോഷ്‌മാവ് തമിഴ്‌നാട് പരിശോധിക്കുന്നു

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ
തുട‍ർച്ചയായി കറന്റ് പോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ 6 പേർ കുടുങ്ങി