'കത്വ'യിൽ പത്ത് പ്രതിഷേധ ട്വീറ്റ് ഇട്ട പിണറായി വിജയൻ വാളയാര്‍ കേസിൽ മിണ്ടുന്നില്ല : കെ സുരേന്ദ്രൻ

Published : Oct 28, 2019, 11:58 AM IST
'കത്വ'യിൽ പത്ത് പ്രതിഷേധ ട്വീറ്റ് ഇട്ട പിണറായി വിജയൻ വാളയാര്‍ കേസിൽ മിണ്ടുന്നില്ല : കെ സുരേന്ദ്രൻ

Synopsis

വടക്കോട്ട് നോക്കി മെഴുകുതിരി തെളിക്കുന്ന ഡിവൈഎഫ്ഐക്കാരും സാംസ്കാരിക നായകരും അര്‍ബൻ നക്സലുകളും എല്ലാം വാളയാര്‍ കേസ് വന്നപ്പോൾ എവിടെപ്പോയെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ മരിച്ച കേസിൽ സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കേസ് കോടതിയിലെത്തിയപ്പോൾ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ ഒന്നും സംസാരിച്ചില്ല. മൗനി ബാബയെ പോലെയാണ് പ്രോസിക്യൂഷൻ പെരുമാറിയത്. പാലക്കാടുനിന്നുള്ള മന്ത്രി കൂടിയായ നിയമ മന്ത്രി ഏകെ ബാലനാണ് ഇക്കാര്യത്തിൽ പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

വടക്കോട്ട് നോക്കി മെഴുകുതിരി കത്തിക്കുന്നതിന് പകരം വാളയാര്‍ വിഷയത്തിൽ പുനരന്വേഷണം നടത്താൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കത്വ സംഭവത്തിൽ പ്രതിഷേധിച്ച് പത്ത് ട്വീറ്റ് ഇട്ട മുഖ്യമന്ത്രിക്ക് വാളയാര്‍ പീഡനകേസിൽ മൗനമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. 

തെളിവുകൾ സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് വിഴുങ്ങുകയായിരുന്നു . കേരളാ പൊലീസിനെ സിപിഎം നോക്കുകുത്തിയാക്കി. കേസ് പുനരന്വേഷിക്കാൻ അടിയന്തര നടപടി വേണം. വടക്കോട്ട് നോക്കി മെഴുകുതിരി തെളിക്കുന്ന ഡിവൈഎഫ്ഐക്കാരും സാംസ്കാരിക നായകരും അര്‍ബൻ നക്സലുകളും എല്ലാം വാളയാര്‍ കേസ് വന്നപ്പോൾ എവിടെ പോയെന്നും കെ സുരേന്ദ്രൻ ആക്ഷേപിച്ചു 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്