'മധു കേസിലെ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയി, സർക്കാരാണ് ഇതിന് ഉത്തരവാദി, അപ്പീല്‍ നല്‍കണം'

Published : Apr 05, 2023, 04:37 PM IST
'മധു കേസിലെ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയി, സർക്കാരാണ് ഇതിന് ഉത്തരവാദി, അപ്പീല്‍ നല്‍കണം'

Synopsis

നിലവിലെ പ്രോസിക്യൂട്ടറുടെ ആത്മാർത്ഥതയും പാലക്കാട്ടെ മാദ്ധ്യമ പ്രവർത്തകരുടെ ജാഗ്രതയുമാണ് ഇങ്ങനെയൊരു ശിക്ഷയെങ്കിലും പ്രതികൾക്ക് വാങ്ങി കൊടുത്തതെന്നും കെ സുരേന്ദ്രന്‍ 

തിരുവനന്തപുരം:: മധു കേസിലെ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്നും സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. വിധിക്കെതിരെ സർക്കാർ ജില്ലാ സെക്ഷൻ കോടതിയിൽ അപ്പീൽ സമർപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേസിൽ സാക്ഷികളെ വരെ സ്വാധീനിക്കാൻ ശ്രമമുണ്ടായത് ഗൗരവമായി കാണേണ്ടിയിരുന്നു. പൊലീസും സർക്കാരും പ്രതികൾക്കൊപ്പം നിൽക്കുകയായിരുന്നു. മധുവിന് നീതി കിട്ടിയില്ലെന്ന മധുവിന്റെ സഹോദരിയുടെ വാക്കുകൾ കേരളത്തിലെ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധമാണ്.

മധുവിന്റെ കുടുംബത്തിന്‍റെ  പോരാട്ടം വിഫലമാകില്ല. ബിജെപി മധുവിന്‍റെ  കുടുംബത്തിനൊപ്പം നിൽക്കും. 2018ലെ കേസ് ഇത്രത്തോളം നീണ്ടു പോയത് സർക്കാരിന്‍റെ  നിസംഗത കാരണമാണ്. ഒരു വർഷം ഈ കേസ് നോക്കാൻ ജഡ്ജി പോലുമുണ്ടായില്ല. സർക്കാർ ഫീസും സൗകര്യങ്ങളും കൊടുക്കാത്തതിനാൽ മൂന്ന് പ്രോസിക്യൂട്ടർമാരാണ് കേസിൽ നിന്നും പിൻമാറിയത്. ഇപ്പോഴുള്ള പ്രോസിക്യൂട്ടർക്കും ഫീസും സൗകര്യങ്ങളും ഒരുക്കാതെ കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ആത്മാർത്ഥതയും പാലക്കാട്ടെ മാദ്ധ്യമ പ്രവർത്തകരുടെ ജാഗ്രതയുമാണ് ഇങ്ങനെയൊരു ശിക്ഷയെങ്കിലും പ്രതികൾക്ക് വാങ്ങി കൊടുത്തതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

മധുവിന് നീതി; 13 പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് കോടതി, കൂറുമാറിയവർക്കെതിരെ നടപടിക്ക് നിർദ്ദേശം

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം