യുഡിഎഫ് എൽഡിഎഫിന്റെ അടിമകൾ, സഖ്യം വ്യാപകം, ധാർമ്മിക മൂല്യങ്ങളില്ലാത്ത കൂട്ടുകെട്ട്: കെ സുരേന്ദ്രൻ

Web Desk   | Asianet News
Published : Dec 30, 2020, 11:17 AM IST
യുഡിഎഫ് എൽഡിഎഫിന്റെ അടിമകൾ, സഖ്യം വ്യാപകം, ധാർമ്മിക മൂല്യങ്ങളില്ലാത്ത കൂട്ടുകെട്ട്: കെ സുരേന്ദ്രൻ

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ബാന്ധവം ആവർത്തിക്കും. ഇതിനെതിരെ പോരാട്ടം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: പഞ്ചായത്തുകളിൽ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെമ്പാടും യുഡിഎഫും എൽഡിഎഫും തമ്മിൽ സഖ്യം വ്യാപകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചെന്നിത്തല പഞ്ചായത്ത് ഉദാഹരണം. ബിജെപി അധികാരത്തിൽ വരുന്നത് തടയാനാണ് കൂട്ടുകെട്ട്. യുഡിഎഫിനെ പൂർണമായും എൽഡിഎഫിന് മുന്നിൽ ചെന്നിത്തല അടിയറവ് പറയിച്ചു. പിണറായിയുടെ ബി ടീം ആയി യുഡിഎഫ് മാറി.

സാമന്ത പ്രതിപക്ഷമാണിത്. എൽഡിഎഫിന്റെ അടിമകളാണ് യുഡിഎഫ്. യുഡിഎഫ് പിരിച്ചുവിട്ട് എൽഡിഎഫിൽ ലയിക്കണം. രാഷ്ട്രീയ നൈതികത, ധാർമിക മൂല്യങ്ങൾ മറന്നുകൊണ്ടുള്ള കൂട്ടുകെട്ടാണിത്. മഹാസഖ്യം കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ ചെന്നിത്തല നോക്കണം. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയ ഭീതി കൊണ്ടാണ് ചെന്നിത്തലയുടെ ഈ നിലപാട്. എൽഡിഎഫ് - യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചാരണം തുടങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ബാന്ധവം ആവർത്തിക്കും. ഇതിനെതിരെ പോരാട്ടം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇത്തവണ 10 അല്ല, 12 ദിവസം ക്രിസ്മസ് അവധി, ഇനിയെന്നാണ് സ്കൂൾ തുറക്കുക; കേരളത്തിലെ ക്രിസ്മസ് അവധി നാളെ തുടങ്ങും
തൃശൂർ സ്വദേശിയുടെ ഒന്നര കോടി തട്ടിയ കേസ്; നിർണായക നീക്കവുമായി സിബിഐ, 22 സ്ഥലങ്ങളിൽ റെയ്‌ഡ്