
തിരുവനന്തപുരം: സ്വപ്നയെ അനധികൃതമായി ആളുകൾ സന്ദർശിക്കുന്നു എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബ്ദരേഖ എങ്ങനെ പുറത്ത് വന്നു എന്ന് ജയിൽ ഡിജിപി മറുപടി നൽകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ആളുകളാണ് ശബ്ദരേഖ ജയിലിൽ നിന്ന പുറത്തെത്തിച്ചതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിക്കുന്നത്. സ്വപ്നയെ ജയിലിൽ കണ്ടത് ആരൊക്കെയെന്ന് വ്യക്തമാക്കണെന്നും ജയിലിലെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വിടണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്വപ്ന സുരേഷിന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കുമായി ബന്ധമുണ്ടെന്ന ആരോപണം സുരേന്ദ്രൻ ആവർത്തിച്ചു. കിഫ്ബി ഇടപാടുകളിൽ സ്വർണ്ണക്കടത്തുകാർക്ക് പങ്കുണ്ടെന്നാണ് കെ സുരേന്ദ്രന്റെ അവകാശവാദം. മസാല ബോണ്ട് അഴിമതി ഉടൻ പുറത്ത് വരുമെന്നും സുരേന്ദ്രൻ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam