കെ സുരേന്ദ്രന്‍ ദില്ലിയില്‍; കേന്ദ്ര നേതൃത്വം വിളിപ്പിച്ചതെന്ന് സൂചന, സാധാരണ സന്ദര്‍ശനമെന്ന് സുരേന്ദ്രന്‍

Published : Nov 09, 2020, 08:49 PM ISTUpdated : Nov 09, 2020, 08:55 PM IST
കെ സുരേന്ദ്രന്‍ ദില്ലിയില്‍; കേന്ദ്ര നേതൃത്വം വിളിപ്പിച്ചതെന്ന് സൂചന, സാധാരണ സന്ദര്‍ശനമെന്ന് സുരേന്ദ്രന്‍

Synopsis

പി എം വേലായുധൻ, കെ പി ശ്രീശൻ അടക്കമുള്ള മുതിർന്ന നേതാക്കളും സംസ്ഥാന നേതൃത്വത്തെ പരസ്യമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദില്ലി ചർച്ച എന്നാണ് സൂചന. 

ദില്ലി: ബിജെപിയിലെ ഭിന്നതകൾക്കിടെ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനുമായി ദില്ലിയിൽ കേന്ദ്ര നേതാക്കൾ ചർച്ച നടത്തി. സുരേന്ദ്രനെ ദില്ലിക്ക് വിളിപ്പിച്ചതായാണ് വിവരം. സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രൻ രണ്ട് തവണ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. പി എം വേലായുധൻ, കെ പി ശ്രീശൻ അടക്കമുള്ള മുതിർന്ന നേതാക്കളും സംസ്ഥാന നേതൃത്വത്തെ പരസ്യമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദില്ലി ചർച്ച എന്നാണ് സൂചന. അതേ സമയം തന്നെ വിളിപ്പിച്ചതല്ലെന്നും തദ്ദേശതെരഞ്ഞെടുപ്പ് അടക്കം ചർച്ച ചെയ്യാനാണ് എത്തിയതെന്നും സുരേന്ദ്രൻ വിശദീകരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ
വീണ്ടും നിരോധിച്ച നോട്ടുകൾ ഗുരുവായൂരപ്പന്; ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 68 നിരോധിച്ച കറൻസികൾ കണ്ടെത്തി