'ഇന്ന് ആർക്കും കൊവിഡ് ഇല്ലെന്ന് പറയാൻ പറഞ്ഞു'; കണക്ക് വൈകിയതില്‍ പരിഹാസവുമായി കെ സുരേന്ദ്രന്‍

Published : Aug 24, 2020, 08:50 PM ISTUpdated : Aug 24, 2020, 08:52 PM IST
'ഇന്ന് ആർക്കും കൊവിഡ് ഇല്ലെന്ന് പറയാൻ പറഞ്ഞു'; കണക്ക് വൈകിയതില്‍ പരിഹാസവുമായി കെ സുരേന്ദ്രന്‍

Synopsis

 'ഇന്ന് ആർക്കും കൊവിഡ് ഇല്ലെന്ന് പറയാൻ പറഞ്ഞു' എന്നായിരുന്നു സുരേന്ദ്രന്‍റെ പരിഹാസം.

തിരുവനന്തപുരം: നിയമസഭയില്‍ പ്രിതപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച വൈകിയത് കൊണ്ട് വൈകിട്ട് ആറ് മണിയോടെ പ്രസിദ്ധീകരിക്കുന്ന കൊവിഡ് കണക്ക് സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കൊവിഡ് കണക്ക് പുറത്ത് വിടാന്‍ വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. 'ഇന്ന് ആർക്കും കൊവിഡ് ഇല്ലെന്ന് പറയാൻ പറഞ്ഞു' എന്നായിരുന്നു സുരേന്ദ്രന്‍റെ പരിഹാസം.

ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ പരിഹാസവുമായി രംഗത്തെത്തിയത്.  സാധാരണ മുഖ്യമന്ത്രി എല്ലാദിവസവും ആറ് മണിക്ക് നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിദിന കൊവിഡ് കണക്ക് പുറത്ത് വിടാറ്. വാര്‍ത്താ സമ്മേളനം ഇല്ലാത്ത ദിവസങ്ങളില്‍ ആറ് മണിക്ക് മുന്നെ പ്രസ് റിലീസ് ഇറക്കുകയും ചെയ്യുകയാണ് പതിവ്. ഇന്ന് 8.30  കഴിഞ്ഞിട്ടും കൊവിഡ് കണക്ക് പുറത്ത് വിട്ടിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം; 6 ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതകശ്രമത്തിന് കേസ്
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഎം-സിപിഐ ഭിന്നാഭിപ്രായങ്ങൾക്കിടെ ഇടതുമുന്നണി യോഗം ഇന്ന്, വിശദമായ ചർച്ച നടക്കും