മാസപ്പടി കേസ് തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല, ഡീലില്ല, തടസ്സഹര്‍ജികളാണ് കാലതാമസത്തിന് കാരണമെന്ന് കെസുരേന്ദ്രന്‍

Published : Oct 13, 2024, 05:30 PM IST
മാസപ്പടി കേസ് തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല, ഡീലില്ല, തടസ്സഹര്‍ജികളാണ് കാലതാമസത്തിന് കാരണമെന്ന് കെസുരേന്ദ്രന്‍

Synopsis

ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് വരട്ടെ, എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം എന്ന പല്ലവി തീരുമല്ലോ.

മലപ്പുറം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ എസ്എഫ് ഐഒ വിളിച്ചുവരുത്തി മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്ത് സതീശൻ ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കുകയാണ്.പ്രതിപക്ഷ ആരോപണം കൊണ്ട് ഉയർന്നു വന്ന കേസല്ല ഇത്.കേന്ദ്ര എജൻസികൾ അനേഷിച്ചു കണ്ടെത്തിയതാണ്...പുനർജനി കേസിൽ എന്താണ്‌ സതീശനെ പിണറായി പോലീസ് ചോദ്യം ചെയ്യാത്തത്?ഡീൽ പിണറായിയും - സതീശനും തമ്മിൽ ആണ്

മാസപ്പടി കേസിൽ കോൺഗ്രസ് കാഴ്ച്ചക്കാർ ആണ്..തടസ്സ ഹർജികൾ ഉണ്ടായത് കൊണ്ടാണ്  കാലതാമസം ഉണ്ടായത്.മാസപ്പടി കേസിൽ കൂടുതൽ പേരുകൾ പുറത്തുവരും. .എന്നാൽ ഒരിടത്തും ബിജെപി നേതാക്കളുടെ പേർ  പുറത്ത് വരില്ല.കരിമണൽ കർത്തയുടെ കയ്യിൽ നിന്ന് പണം വാങ്ങാത്തത് ബിജെപി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു

മാസപ്പടി കേസിൽ .രമേശ്‌ ചെന്നിത്തല, ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവർ കൂട്ടുപ്രതികൾ ആണ്.ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് വരട്ടെ, എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം എന്ന പല്ലവി തീരുമല്ലോയെന്നും അദ്ദേഹം പറഞ്ഞു
 

 

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം