സിഎഎ നടപ്പിലാക്കും, കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ലെന്ന് കെ സുരേന്ദ്രൻ

Published : Mar 12, 2024, 01:14 PM IST
സിഎഎ നടപ്പിലാക്കും, കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ലെന്ന് കെ സുരേന്ദ്രൻ

Synopsis

കേരളത്തിലും സിഎഎ നടപ്പിലാക്കും, പിണറായി വിജയനും സർക്കാരിനും ഇക്കാര്യത്തിൽ എന്താണ് ചെയ്യാനുള്ളത്, കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളത്തിലെന്നും കെ സുരേന്ദ്രൻ

തിരുവനന്തപുരം: പൗരത്വനിയ മഭേദഗതി (സിഎഎ) കേരളത്തിലും നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്‍റെ പ്രതികരണം. 

കേരളത്തിലും സിഎഎ നടപ്പിലാക്കും, പിണറായി വിജയനും സർക്കാരിനും ഇക്കാര്യത്തിൽ എന്താണ് ചെയ്യാനുള്ളത്, കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളത്തിൽ, കൊല്ലത്ത് കോൺസൻട്രേഷൻ ക്യാമ്പ് പിണറായി വിജയൻ നേരത്തെ തുടങ്ങിയിട്ടുണ്ട്, രാജ്യത്ത് തന്നെ ആദ്യം തുടങ്ങിയത് കേരളത്തിൽ, കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ലെന്നും കെ സുരേന്ദ്രൻ.

ഇന്നലെയാണ് സിഎഎ സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങിയത്. ഓൺലൈനായി അപേക്ഷ നല്‍കാമെന്നാണ് അറിയിപ്പ്. എന്നാല്‍ വിജ്ഞാപനത്തിന് പിന്നാലെ തന്നെ കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. 

Also Read:- പൗരത്വ നിയമ ഭേദഗതി : സമൂഹ മാധ്യമങ്ങളിലും നിരീക്ഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം