
കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് വിമാന നിരക്ക് കുത്തനെ ഉയര്‍ന്നതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. കരിപ്പൂരിൽ മാത്രം പ്രതിസന്ധി എങ്ങനെ വന്നുവെന്ന് അദ്ദേഹം ചോദിച്ചു.കണ്ണൂരിൽ ഈ പ്രശ്നം ഇല്ല.കരിപ്പൂരിൽ ലേലത്തിൽ പങ്കെടുക്കാൻ വൻ തോക്കുകൾക്ക് ബന്ധമുള്ള കമ്പനികൾ ആരും വന്നില്ല..പ്രമുഖർക്ക് ബന്ധമുള്ള കമ്പനികൾ കരിപ്പൂരിൽ ലേലത്തിന് വന്നില്ല.ഇക്കാര്യം എന്തു കൊണ്ടെന്നു അന്വേഷിക്കണം.വലിയ വിമാനങ്ങൾ ഇറങ്ങാൻ പറ്റാത്തതിന്‍റെ കുഴപ്പം ഞങ്ങളുടെ പേരിലാക്കേണ്ട.
കരിപ്പൂരിൽ വികസനം വരും.വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള നടപടി ക്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം കേരളത്തെ സഹായിക്കില്ലെന്ന വ്യാജ പ്രചരണം നിയമസഭയിലും പുറത്തും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നു.ഈ വ്യാജ പ്രചാരണത്തോട് യുഡിഎഫ് നേതാക്കൾക്ക് യോജിപ്പുണ്ടോ.സത്യം അറിഞ്ഞിട്ടും പ്രതിപക്ഷം മൗനം പാലിക്കുന്നു.ഡൽഹിയിൽ സമരം ചെയ്യാൻ പോകുന്നതിനു മുമ്പ് കഴിഞ്ഞ പത്തു വർഷം കേരളത്തിന് കിട്ടിയ സഹായങ്ങൾ പൊതു സമൂഹത്തിനു മുമ്പിൽ വെക്കണം.ഡൽഹിയിൽ സമരം ചെയ്‌താൽ വണ്ടിക്കൂലി നഷ്ട്ടം ഉണ്ടാകും എന്നല്ലാതെ ഒരു ഗുണവും ഉണ്ടാകില്ല.സാമ്പത്തിക തകർച്ചക്ക് കരണം കേരളം തന്നെയാണ്.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാസപ്പടി കൊടുക്കുന്ന കുത്തക മുതലാളിമാർ ആണ് നികുതി കുടിശ്ശിക വരുത്തുന്നതെന്നും കെസുരേന്ദ്രന്‍ പറഞ്ഞു